മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐവൈസിസി) സൽമാബാദ് ടുബ്ലി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഷാഹീൻ ഗ്രൂപ്പുമായി സഹകരിച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കിംസ് ഹോസ്പിറ്റലിലെ പ്രമുഖ ആരോഗ്യവിദഗ്ദ്ധർ ക്യാമ്പിന് നേതൃത്വം നൽകും. 22ന് രാവിലെ 8.30 ന് ക്യാമ്പ് ആരംഭിക്കും. സൽമാബാദിൽ സ്ഥിതി ചെയ്യുന്ന ഷാഹീൻ ഗ്രൂപ്പിന്റെ അക്കമഡേഷനിൽ ആണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ദിലീപ് ബാലകൃഷ്ണൻ (36736423), ബിനു പുത്തൻപുരക്കൽ (39884559), ഷംസീർ വടകര (34052698) എന്നിവരുമായി ബന്ധപ്പെടുക.