- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ മലയാളി സമൂഹത്തിന് വിങ്ങലായി മലയാളി ബാലന്റെ മരണം; കിന്റർഗാർഡൻ ബസ് അപകടത്തിൽ പെട്ട് മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളുടെ മകൻ; അപകടത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി
ഖത്തറിലെ മലയാളി സമൂഹത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച മലയാളി ബാലന്റെ മരണം. യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോയ പിഞ്ചുമകന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ കഴിയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഖത്തർ എയർവെയ്‌സിൽ ജോലി ചെയ്യുന്ന തിരുവല്ലക്കാരനായ ഷാജിയുടെയും റുമൈല ആശുപത്രിയിൽ നഴ്‌സായ റീനയുടെയും രണ്ടാമത്തെ മകനാണ് മരിച്ച എയ്ഡൻ. ഹിലാലിലെ സർവോദയ സ്‌കൂളിലെ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ സഞ്ചരിച്ച വാനാണ് ഇന്നലെ അൽ മിസ്‌നദിന് സമീപം അപകടത്തിൽപെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച മിനി ബസ് ലാന്റ് ക്രൂയിസറുമായി ഇടിച്ച് മറിയുകയായിരുന്നു. റയ്യാൻ ഭാഗത്ത് അൽമിസ്്‌നദിന് സമീപം ഉച്ചയ്ക്ക് മുമ്പാണ് അപകടം. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളുടെ പരിക്ക് സാരമാണ്. സ്‌കൂൾ വാഹനം അപകടത്തിൽ പെട്ടുവെന്ന വാർത്ത ഇന്നലെ ഉച്ചയോടെ പരന്നത് പല രക്ഷിതാക്കളെയും പരിഭ്രാന്തിയിലാഴ്‌ത്തുകയായിരുന്നു. കുട്ടികളെ സ്വീകരിക്ക
ഖത്തറിലെ മലയാളി സമൂഹത്തിനെ ഒന്നടങ്കം ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച മലയാളി ബാലന്റെ മരണം. യൂണിഫോമണിഞ്ഞ് സ്‌കൂളിലേക്ക് പോയ പിഞ്ചുമകന്റെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാനാവാതെ കഴിയുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
ഖത്തർ എയർവെയ്‌സിൽ ജോലി ചെയ്യുന്ന തിരുവല്ലക്കാരനായ ഷാജിയുടെയും റുമൈല ആശുപത്രിയിൽ നഴ്‌സായ റീനയുടെയും രണ്ടാമത്തെ മകനാണ് മരിച്ച എയ്ഡൻ. ഹിലാലിലെ സർവോദയ സ്‌കൂളിലെ കിന്റർ ഗാർട്ടൻ വിദ്യാർത്ഥികൾ സഞ്ചരിച്ച വാനാണ് ഇന്നലെ അൽ മിസ്‌നദിന് സമീപം അപകടത്തിൽപെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച മിനി ബസ് ലാന്റ് ക്രൂയിസറുമായി ഇടിച്ച് മറിയുകയായിരുന്നു. റയ്യാൻ ഭാഗത്ത് അൽമിസ്്‌നദിന് സമീപം ഉച്ചയ്ക്ക് മുമ്പാണ് അപകടം. 15 കുട്ടികളാണ് വാനിലുണ്ടായിരുന്നത്. ഇതിൽ നാല് കുട്ടികളുടെ പരിക്ക് സാരമാണ്.
സ്‌കൂൾ വാഹനം അപകടത്തിൽ പെട്ടുവെന്ന വാർത്ത ഇന്നലെ ഉച്ചയോടെ പരന്നത് പല രക്ഷിതാക്കളെയും പരിഭ്രാന്തിയിലാഴ്‌ത്തുകയായിരുന്നു. കുട്ടികളെ സ്വീകരിക്കാനായി റോഡിൽ കാത്തിരുന്ന പല അമ്മമാരും സമയം കഴിഞ്ഞിട്ടും വരാതായതോടെ ആശങ്ക ഇരട്ടിച്ചു. ഒടുവിൽ മറ്റൊരു വാഹനത്തിലെത്തിയ അധികൃതർ നേരിട്ട് തന്നെ അപകടവിവരം അറിയിക്കുകയായിരുന്നു.
13 കുട്ടികൾക്ക് പുറമെ ഡ്രൈവറും ആയയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാൽ മൃതദേഹം പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്‌ളെന്ന് എംബസി ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
ദോഹയിലുള്ള കേരള സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീർ, യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം, സംസ്‌കൃതി ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ തുടങ്ങിയവർ ആശുപത്രിയിലത്തെി. ഇന്ത്യൻ എംബസി അധികൃതരും ആശുപത്രിയിലത്തെിയിരുന്നു.