- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയിരൂർ ശിവപ്രസാദ് വധക്കേസിൽ ഡിഎച്ച് ആർഎം നേതാവ് അടക്കം 7 പേർ കുറ്റക്കാർ; ആറുപേരെ വെറുതെ വിട്ടു; ശിക്ഷ നാളെ
തിരുവനന്തപുരം: വർക്കല അയിരൂർ ശിവപ്രസാദ് വധക്കേസിൽ ഡി.എച്ച്.ആർ.എം സംസ്ഥാന ചെയർമാൻ ശെൽവരാജ് അടക്കം ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ ആറുപേരെ കോടതി വെറുതെവിട്ടു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2009 സപ്തംബർ 23 നാണ് കേസിന് ആസ്പദമായ സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആർ.എം പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേ സുധി, വർക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കേസിൽ ആറു പേരെ വെറുതെവിട്ടു. കേസിൽ മൊത്തം 16 പ്രതികളാണ് ഉണ്ടായിരുന്നത്. 13 പേർ മാത്രമാണ് കേസിൽ വിചാരണ നേരിട്ടത്. ബാക്കിയുള്ള മൂന്നിൽ രണ്ടു പേർ ഒളിവിലാണ്. മുകേഷ്, സജീവ് എന്നിവ

തിരുവനന്തപുരം: വർക്കല അയിരൂർ ശിവപ്രസാദ് വധക്കേസിൽ ഡി.എച്ച്.ആർ.എം സംസ്ഥാന ചെയർമാൻ ശെൽവരാജ് അടക്കം ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ ആറുപേരെ കോടതി വെറുതെവിട്ടു. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടന്നത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2009 സപ്തംബർ 23 നാണ് കേസിന് ആസ്പദമായ സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആർ.എം പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വർക്കല ദാസ്, ശെൽവരാജ്, പ്രവർത്തകരായ ജയചന്ദ്രൻ, സജി, തൊടുവേ സുധി, വർക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. കേസിൽ ആറു പേരെ വെറുതെവിട്ടു. കേസിൽ മൊത്തം 16 പ്രതികളാണ് ഉണ്ടായിരുന്നത്. 13 പേർ മാത്രമാണ് കേസിൽ വിചാരണ നേരിട്ടത്. ബാക്കിയുള്ള മൂന്നിൽ രണ്ടു പേർ ഒളിവിലാണ്. മുകേഷ്, സജീവ് എന്നിവരാണ് ഒളിവിൽ. അനിൽ കുമാർ എന്ന പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടു.
2009 സപ്തംബർ 23ന് രാവിലെ പ്രഭാതസവാരി നടത്തുകയായിരുന്ന അയിരൂർ സ്വദേശി ശിവപ്രസാദ്(66) ഡിഎച്ച്ആർഎം പ്രവർത്തകരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

