ഫുജൈറ : പൊതു പരീക്ഷയിൽ ൽ ഉന്നത വിജയം നേടിയ കൽബ ഇംഗ്ലീഷ് സ്‌കൂളിലെ ആയിഷ അബൂബക്കറിനെ സിറ്റി ടവർ ഹോട്ടൽ മാനേജ്‌മെമെന്റും ജീവനക്കാരും ചേർന്ന് ആദരിച്ചു. ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പ്രമുഖ സാമൂഹ്യ സാംസകാരിക സംഘടനാ നേതാക്കളും കുടുംബങ്ങളും ക്ഷണിതാക്കളും പങ്കെടുത്തു.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ , ഷാജി പെരുമ്പിലാവ്, ഡോക്ടർ സലിം, പി സി ഹംസ, നാസർ പാണ്ടിക്കാട്, വി അഷറഫ്, ആയിഷയുടെ അദ്ധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.

ചെറിയ കലാ പരിപാടികളും ഉണ്ടായിരുന്നു, സിറ്റി ടവർ ഹോട്ടലിന്റെ ഉപഹാരം മേനേജര്മാരായ ഇമാദ്, പ്രശാന്ത് ചാവക്കാട് എന്നി വർ ചേർന്ന് നൽകി. ആയിഷയുടെ പിതാവ് അബൂബക്കർ സദസ്സിനു സ്വാഗതം ആശംസിക്കുകയും ഐഷ തനിക്കു നൽകിയ ഊഷ്മളമായ സ്വീകരണത്തിനും അംഗീകാരത്തിനും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.