ഹൂസ്റ്റൻ : ജൂൺ 11ഞായറാഴ്ച വൈകീട്ട് 5 ന് സ്റ്റാഫോർഡിലെ എൻകൽക്സ്ആർഎൻ റിവ്യൂ സെന്ററിൽ അയിരൂർകൊറ്റനാട് സംഗമം അരങ്ങേറി. ബ്രദർ തോമസ് ജോൺ കൊറ്റാടിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അയിരൂർ കൊറ്റനാട് നിവാസികളായ 35 ൽ പരം ആളുകൾ സംബന്ധിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി ഒരു അഡ്ഹോക്ക് കമ്മറ്റിയെ നിയോഗിച്ചു.

എത്തിച്ചേർന്ന എല്ലാവരും തമ്മിൽ പരിചയപ്പെടാനും പരിചയം പുതുക്കാനും ഈ സന്ദർഭം ആവേശത്തോടെ വിനിയോഗിച്ചു. ജന്മദേശത്തോടുള്ള സ്നേഹാദരവ് വർധിക്കാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്ന് ജോൺ ഫിലിപ്പ് ആശംസിച്ചു.

പുരാതനകാലം മുതലെ ജനങ്ങൾ തിങ്ങി പാർക്കുന്ന അയിരൂർ കൊറ്റനാട് നിവാസികൾ തമ്മിൽ സ്നേഹവും ഐക്യതയും പുലർത്തി വരുന്നവരാണ്. അതുകൊണ്ട് ഇങ്ങനെ ഒരു സംഗമത്തിൽ ദേശവാസികൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ആത്മീയമായിട്ടും, വിദ്യാഭ്യാസപരമായിട്ടും, സാമൂഹ്യ വ്യവസ്ഥിതിയിലും നൂറ്റാണ്ടുകൾക്കു മുമ്പേ പുരോഗതി പ്രാപിച്ചവരായിരുന്നു അയിരൂർകൊറ്റനാട് ദേശവാസികൾ. ഗ്രേറ്റ് ബ്രിട്ടൻ, സിംഗപ്പൂർ, മലേഷ്യ, ബർമ്മ, പേർഷ്യൻ ഗൾഫ് നാടുകൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഉദ്യോഗാർത്ഥം പോയിരുന്ന അനേകമാളുകൾ അയിരൂർകൊറ്റനാട് ദേശവാസികൾ. ഗ്രേറ്റ് ബ്രിട്ടൻ, സിംഗപ്പൂർ മലേഷ്യ, ബർമ്മ, പേർഷ്യൻ ഗൾഫ് നാടുകൾ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഉദ്യോഗാർത്ഥം പോയിരുന്ന അനേകമാളുകൾ അയിരൂർകൊറ്റനാട് നിവാസികളായിട്ടുണ്ട്. അവർ എത്തിച്ചേർന്ന ഇടങ്ങളിലെല്ലാം ഒത്തുകൂടി ഇങ്ങനെയുള്ള സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.

1987 ഡാളസിൽ കാലം ചെയ്ത തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഒരു സംഗമം നടത്തുകയുണ്ടായി. അതിൽ അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 200 ൽ പരം അംഗങ്ങൾ സംബന്ധിച്ചിരുന്നു.

മീറ്റിംഗിങ്ങിൽ ഫാ.മാമ്മൻ മാത്യു, ജോൺ ഫിലിപ്പ്, കെ.എ.തോമസ്, റോയി തീയാടിക്കൽ, ഏബ്രഹാം കോരിയേത്ത്, ബാബു കൂടത്തിനാൽ, ജോസഫ് വർഗീസ്, എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ദാനിയേൽ കോരിയേത്തി ന്റെ പ്രാർത്ഥനയ്ക്കു ശേഷം ഫാ.മാമ്മൻ മാത്യുവിന്റെ ആശിർവാദത്തോടെ സമ്മേളനം പര്യവസാനിച്ചു.