- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുദ് ലീഡർഷിപ് ട്രെയിനിങ് സമ്മിറ്റ് ഡിസംബറിൽ :2000 യുവജനങ്ങൾ പങ്കെടുക്കും
കൊച്ചി: പുതിയ തലമുറിയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രസ്ഥാനമാണ് ആയുദ് ഇന്ത്യ . ഡിസംബർ 22 മുതൽ 25 വരെ കൊല്ലത്ത് വെച്ച് ഇന്ത്യയിലെ യുവ ജനങ്ങൾക്ക് ഇന്ത്യയുടെ ഏറ്റവും വലിയ നേതൃത്വ പരിശീലന സമ്മിറ്റ് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മിറ്റിൽ പങ്കെടുത്ത് യുവാക്കളോട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. നേതൃശൈലി വർക്ഷോപ്പുകളും രസകരങ്ങളായ പ്രവർത്തനങ്ങളോടും കൂടി നടക്കുന്ന പരിപാടി നാലു ദിവസം നീണ്ടു നിൽക്കും. 15 നും 30 ഇടയിൽ ഉള്ള യുവാക്കൾക്ക് ദേശിയ സമ്മിറ്റിൽ പങ്കെടുക്കാം . ഇന്നത്തെ യുവാക്കളുടെ കഴിവ് എടുത്ത് കാണിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതി നുമാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത് . കഴിഞ്ഞ വര്ഷം 700 ഓളം യുവാക്കൾ പങ്കെടുത്തിരുന്നെങ്കിൽ ഈ വര്ഷം 2000 യുവാക്കളെ കൊണ്ടുവരാനാണ് പദ്ധതി. ഈ പരിപാടിയുടെ പ്രധാന ആകർഷണം എന്ന നിലയിൽ നമ്മുടെ ചാൻസിലരും മനുഷ്യ സ്‌നേഹിയുമായ മാതാ അമൃതാന്തമായി ദേവിയെ (അമ്മ) കണ്ടുമുട്ടാൻ അവസരം ലഭിക്കും. ഡിസംബറിലെ സമ്മിറ്റിന് മുന്നോടിയായി ആയുദ് ഇന്
കൊച്ചി: പുതിയ തലമുറിയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രസ്ഥാനമാണ് ആയുദ് ഇന്ത്യ . ഡിസംബർ 22 മുതൽ 25 വരെ കൊല്ലത്ത് വെച്ച് ഇന്ത്യയിലെ യുവ ജനങ്ങൾക്ക് ഇന്ത്യയുടെ ഏറ്റവും വലിയ നേതൃത്വ പരിശീലന സമ്മിറ്റ് നടക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മിറ്റിൽ പങ്കെടുത്ത് യുവാക്കളോട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. നേതൃശൈലി വർക്ഷോപ്പുകളും രസകരങ്ങളായ പ്രവർത്തനങ്ങളോടും കൂടി നടക്കുന്ന പരിപാടി നാലു ദിവസം നീണ്ടു നിൽക്കും. 15 നും 30 ഇടയിൽ ഉള്ള യുവാക്കൾക്ക് ദേശിയ സമ്മിറ്റിൽ പങ്കെടുക്കാം .
ഇന്നത്തെ യുവാക്കളുടെ കഴിവ് എടുത്ത് കാണിക്കുന്നതിനും അവരെ പ്രചോദിപ്പിക്കുന്നതി നുമാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത് . കഴിഞ്ഞ വര്ഷം 700 ഓളം യുവാക്കൾ പങ്കെടുത്തിരുന്നെങ്കിൽ ഈ വര്ഷം 2000 യുവാക്കളെ കൊണ്ടുവരാനാണ് പദ്ധതി. ഈ പരിപാടിയുടെ പ്രധാന ആകർഷണം എന്ന നിലയിൽ നമ്മുടെ ചാൻസിലരും മനുഷ്യ സ്‌നേഹിയുമായ മാതാ അമൃതാന്തമായി ദേവിയെ (അമ്മ) കണ്ടുമുട്ടാൻ അവസരം ലഭിക്കും.
ഡിസംബറിലെ സമ്മിറ്റിന് മുന്നോടിയായി ആയുദ് ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിലുടനീളം സന്ദർശിച്ചു, വിവിധ പ്രമുഖ
സ്ഥാപനങ്ങളിലെ യുവാക്കൾക്ക് പ്രചോദന പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.
ഇപ്പോൾ ഏതാണ്ട് 40 പ്രമുഖ സ്‌കൂളുകളിലും കോളേജുകളിലും 7
സംസ്ഥാനങ്ങളിലായി 7000 യുവജനങ്ങളുമായി സംവാദത്തിൽ ഏർപ്പെട്ടു കഴിഞ്ഞു
പ്രചോദനാത്മകമായ സെക്ഷനുകളിൽ യുവാക്കളെ അവരുടെ മുഴുവൻ കഴിവുകളും പുറത്തെടുക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കും, കൂടാതെ ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രശ്‌നങ്ങളായ മയക്കുമരുന്ന് ദുരുപയോഗം, പരിസ്ഥിതി സംരക്ഷണം, ലിംഗ സമത്വം തുടങ്ങിയവയും ചർച്ചാവിഷയമാക്കും വളരെ സജീവവും രസകരവുമായ സെക്ഷനുകൾ ആയിരിക്കും. ഏഴ് സംസ്ഥാനങ്ങളിലെ വിവിധ കോളേജുകളിൽ നിന്ന് ഇതുവരെ ലഭിച്ച പ്രതികരണം വളരെ സംതൃപ്തം ആയിരുന്നു. ഡിസംബറിൽ നടക്കാനിരിക്കുന്ന സമ്മിറ്റിൽ ആയിരക്കണക്കിന് യുവാക്കളാണ് പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. യുഎസ്എയിലും യൂറോപ്പിലും എല്ലാ വർഷവും ആയുദ് നടത്തുണ്ടെങ്കിലും ഈ വർഷം ഇന്ത്യയിൽ നടത്തുന്നതിന്റെ ആകാംഷയിലും അതിലുപരി പരിപാടിയുടെ വിജയത്തിനായുള്ള കാത്തിരുപ്പിലുമാണ് എല്ലാവരും എന്ന് ആയുദ് ഇന്ത്യയുടെ വക്താക്കളായ അമിതും ചന്ദ്രശേഖറും പറഞ്ഞു.