- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയുദ്ധ് നേതൃത്വ പരിശീലന ക്യാമ്പ് ഉത്ഘാടനം ചെയ്തു
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജന വിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചാണ് നാലുദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചത്. അമ്മയുടെ പ്രഥമ സന്യാസി ശിഷ്യനും, മഠം ട്രസ്റ്റ് വൈസ്‌ചെയർമാനും, അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. തുടർന്ന് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ 600 ഓളം പ്രതിനിധികൾ ഭദ്രദീപം പകർന്നു. യഥാർഥ ജീവിതവിജയത്തിനായി സത്യസന്ധതയും, നല്ല മനസ്സും, അതോടൊപ്പം പരന്ന വായനയും ഉണ്ടാവേണ്ടത് അത്യന്താപേഷിതമാണെന്ന് തന്റെ ഉത്ഘാടന സന്ദേശത്തിൽ സ്വാമിജി വ്യക്തമാക്കി. മനഃസംഘർഷങ്ങൾ ലഘൂകരിച്ച് പരാജയഭീതിയില്ലാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ ജീവിത വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു. അയുദ്ധിനു വേണ്ടി പ്രതിപാദ്യഗാനം ചിട്ടപ്പെടുത്തിയ മ്യൂസിക് കമ്പോസർ രാഹുൽരാജിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ദേശീയോദ്‌ഗ്രഥന ഗാനം ക്യാമ്പ് അംഗങ്ങൾ സംഘം ചേർന്ന് ആലപിച്ചു. ഉത്ഘാട
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജന വിഭാഗമായ അയുദ്ധും അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ചാണ് നാലുദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചത്. അമ്മയുടെ പ്രഥമ സന്യാസി ശിഷ്യനും, മഠം ട്രസ്റ്റ് വൈസ്‌ചെയർമാനും, അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
തുടർന്ന് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ 600 ഓളം പ്രതിനിധികൾ ഭദ്രദീപം പകർന്നു. യഥാർഥ ജീവിതവിജയത്തിനായി സത്യസന്ധതയും, നല്ല മനസ്സും, അതോടൊപ്പം പരന്ന വായനയും ഉണ്ടാവേണ്ടത് അത്യന്താപേഷിതമാണെന്ന് തന്റെ ഉത്ഘാടന സന്ദേശത്തിൽ സ്വാമിജി വ്യക്തമാക്കി. മനഃസംഘർഷങ്ങൾ ലഘൂകരിച്ച് പരാജയഭീതിയില്ലാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ ജീവിത വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം സദസ്യരെ ഓർമ്മിപ്പിച്ചു.
അയുദ്ധിനു വേണ്ടി പ്രതിപാദ്യഗാനം ചിട്ടപ്പെടുത്തിയ മ്യൂസിക് കമ്പോസർ രാഹുൽരാജിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ദേശീയോദ്‌ഗ്രഥന ഗാനം ക്യാമ്പ് അംഗങ്ങൾ സംഘം ചേർന്ന് ആലപിച്ചു. ഉത്ഘാടന സമ്മേളനത്തിന്റെ സമാപനത്തിൽ അമ്മ ഹാളിൽ എത്തിയത് ക്യാമ്പ് അംഗങ്ങൾക്ക് അനുഗ്രഹവും ആവേശവുമായി.തുടർന്ന് ലോകപ്രശസ്ത ഇന്ത്യൻ ജോർണലിസ്റ്റും പ്രാസംഗികനുമായ എസ് ഗുരുമൂർത്തിയുടെ നേതൃത്വ പരിശീലന ക്ലാസ് അമൃതപുരി കാമ്പസിൽ നടന്നു. സ്വയം പ്രചോദികനാവുന്നതോടൊപ്പം മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും സ്വന്തം വിശ്വാസത്തിലടിയുറച്ച് പ്രതിഫലം കാംക്ഷിക്കാതെ മറ്റുള്ളവർക്ക് മാതൃകയാവുന്നവരാണ് യഥാർഥ നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സ്വന്തം കർത്തവ്യത്തെക്കുറിച്ച് ബോധവാന്മാരാണ് ഭാരതീയർ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
നേതൃത്വ നിരയിൽ മികവ് തെളിയിച്ച പ്രമുഖരായ വ്യക്തികൾ നയിക്കുന്ന ശില്പശാലകളും വ്യത്യസ്തമായ പരിശീലന പദ്ധതികളും അതോടൊപ്പം വിനോദവും കോർത്തിണക്കിയാണ് നേതൃപാടവ വികാസത്തിനായി രൂപകല്പന ചെയ്ത ക്യാമ്പ് മുന്നോട്ട് പോകുന്നത്.