അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെയുവജനവിഭാഗമായ അമൃതയുവധർമ്മധാര (അയുദ്ധ്)അമൃതപുരിയിൽ സംഘടിപ്പിച്ച നാലുദിവസത്തെ നേതൃത്വവികസന ക്യാമ്പിന് അമൃതപുരിയിൽ സമാപിച്ചു.അമൃതപുരിയിൽ സംഘടിപ്പിച്ചപ്രൗഡഗംഭീരമായ ചടങ്ങിൽ പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവർണറുംഇന്ത്യയിലെ പ്രഥമ ഐ പി എസ് ഓഫീസറുമായ കിരൺബേദി മുഖ്യ അതിഥിയായി.

വിദേശങ്ങളിൽ നിന്നടക്കം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള 700ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുംഎത്തിച്ചേർന്ന 15 നും 35 നും ഇടയിൽ പ്രായമുള്ള 1200 ലധികം പേരാണ് നേതൃഗുണങ്ങളെക്കുറിച്ചുറിച്ചുള്ളഅറിവും അനുഭവങ്ങളും സ്വായത്തമാക്കി ക്യാമ്പിൽ നിന്നും മടങ്ങുന്നത്.ലഫ്റ്റ്‌നന്റ് ഗവർണർ കിരൺബേദി മുഖ്യ പ്രഭാഷണം നടത്തി.

ചെറുപ്രായത്തിൽതന്നെ മനസ്സിൽ പാകുന്നമൂല്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിത്തുകളാണ് പ്രായമാകുമ്പോൾ മുളപൊട്ടുന്നതെന്ന്കിരൺബേദി തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. നമ്മൾ ഓരോരുത്തരുടേയും കഴിവുകൾ സ്വയം വിശകലനം ചെയ്ത്
പരിശീലനത്തിൽ മുഴുകുകയും ക്ഷമയോടെ മുന്നിൽ വരുന്ന അവസരങ്ങൾ എത്തിപ്പിടിക്കുകയും ചെയ്യണമെന്ന് കിരൺബേദി വ്യക്തമാക്കി. ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള കരുത്ത് യുവാക്കളിൽ നിക്ഷിപ്തമാണെന്നും
അതിനായി തങ്ങളുടെ മനസ്സ് പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്നുംകിരൺ ബേദി അഭിപ്രായപ്പെട്ടു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കിരൺബേദി സാക്ഷ്യപത്രങ്ങൾ നൽകി.അന്നന്നത്തെ കർമ്മങ്ങൾ വിനയപുരസ്സരം കൃത്യമായി ചെയ്താൽ ഫലം ഉറപ്പാണെന്നും കിരൺ ബേദിഅതിനുദാഹരണമാണെന്നും അച്ചടക്കവും പോസിറ്റീവ് ഊർജ്ജവും കാത്തുസൂക്ഷിച്ചാൽ വിജയംസുനിശ്ചിതമാണെന്നും ക്യാമ്പിൽ പങ്കെടുത്തത് വഴി ഇന്ത്യയുടെ സംസ്‌കാരത്തെപറ്റിയും ധർമ്മത്തെപ്പറ്റിയുംക്യാമ്പംഗങ്ങൾക്ക് ശരിയായി ഗ്രഹിക്കാനായി എന്നും അമൃതാനന്ദമയി മഠം വൈസ്‌ചെയർമാനുംഅമൃതവിശ്വവിദ്യാപീഠം സർവകലാശാല പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ തന്റെകൃതജ്ഞതാപ്രസംഗത്തിൽ പറഞ്ഞു.

ശില്പശാലകൾ, വിനോദ പരിപാടികൾ, ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, വ്യക്തിത്വ വികാസക്ലാസുകൾ,പ്രഭാഷണങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ ക്യാമ്പിൽ ഉണ്ടായിരുന്നു. ജീവിത വിജയത്തിനുംആശയവിനിമയത്തിനും ആവശ്യമായ കഴിവുകൾ, ടീം വർക്കിന്റെ അടിസ്ഥാനതത്വങ്ങൾ, യോഗ, ധ്യാനംഎന്നിവയുടെ പ്രാധാന്യം തുടങ്ങിയവക്യാമ്പിന്റെ ഭാഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളകലാസംഘങ്ങളുടെ അവതരണം, ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങളുംപാരമ്പര്യവുംഉൾപ്പെടുത്തിക്കൊണ്ടുള്ള ബൗദ്ധിക ചർച്ചകൾ തുടങ്ങിയവയെല്ലാം ക്യാമ്പിന്റെ ഭാഗമായിഉൾപ്പെടുത്തിയിരുന്നു.