- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ഗോപകുമാർ നേതൃത്വം നല്കുന്ന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 10ന്; ആയുർക്ലിനിക്കിന്റെ പുതിയ ശാഖ സിഡ്‌നിയിലെ പാരമറ്റയിലും
സിഡ്‌നി: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മെൽബൺ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ ചികിത്സാ സ്ഥാപനമായ ആയുർക്ലിനിക്ക് സിഡ്‌നിയിലെപാരമറ്റയിൽ പുതിയ ശാഖ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു. 2017 സെപ്റ്റംബർ25(തിങ്കളാഴ്ച) മുതൽ ക്ലിനിക്ക് ഔദ്യോഗികമായി പ്രവർത്തനംആരംഭിക്കുമെന്ന് ഡയറക്ടർ ഡോ.സജി ജോർജ്ജ് അറിയിച്ചു. മെൽബൺ സിറ്റി,ബ്രെബൂക്ക്, ടെയ്‌ലേഴ്‌സ് ലെയ്ക്ക്‌സ് എന്നിവടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആയുർക്ലിനിക്കിന്റെ നാലാമതു ശാഖയാണ് സിഡ്‌നിയിലെ പാരമറ്റയിലേത്.ഡാ. റഫീന, ഡോ.സജി ജോർജ്ജ് എന്നീ ഡോക്ടർമാരുടെ സേവനംപാരമറ്റയിലെ ക്ലിനിക്കിൽ ലഭ്യമാകും. വാതസംബന്ധമായ രോഗങ്ങൾ,സ്ത്രീരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അലർജി, ദഹന സംബന്ധിയായ രോഗങ്ങൾഎന്നിവക്ക് പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കും. കൂടാതെ എല്ലാവിധ ആയുർവ്വേദമരുന്നുകളും ഇവിടെ ലഭിക്കുന്നതാണ്. ഉത്ഘാടനദിവസം മുതൽ ഒക്ടോബർ 10വരെ (രണ്ടാഴ്ച) ചികിത്സകൾക്കും ആയുർവ്വേദ മരുന്നുകൾക്കും 20% സൗജന്യംഉണ്ടായിരിക്കുന്നതാണെന്ന് സിഡ്‌നിക്ലിനിക്ക് ഡയറക്ടർമാരായ ഗ്രോവർജോൺ, തോമസ് ജോസഫ് എന്
സിഡ്‌നി: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മെൽബൺ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആയുർവ്വേദ ചികിത്സാ സ്ഥാപനമായ ആയുർക്ലിനിക്ക് സിഡ്‌നിയിലെപാരമറ്റയിൽ പുതിയ ശാഖ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു. 2017 സെപ്റ്റംബർ25(തിങ്കളാഴ്ച) മുതൽ ക്ലിനിക്ക് ഔദ്യോഗികമായി പ്രവർത്തനംആരംഭിക്കുമെന്ന് ഡയറക്ടർ ഡോ.സജി ജോർജ്ജ് അറിയിച്ചു.
മെൽബൺ സിറ്റി,ബ്രെബൂക്ക്, ടെയ്‌ലേഴ്‌സ് ലെയ്ക്ക്‌സ് എന്നിവടങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആയുർക്ലിനിക്കിന്റെ നാലാമതു ശാഖയാണ് സിഡ്‌നിയിലെ പാരമറ്റയിലേത്.ഡാ. റഫീന, ഡോ.സജി ജോർജ്ജ് എന്നീ ഡോക്ടർമാരുടെ സേവനംപാരമറ്റയിലെ ക്ലിനിക്കിൽ ലഭ്യമാകും. വാതസംബന്ധമായ രോഗങ്ങൾ,സ്ത്രീരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, അലർജി, ദഹന സംബന്ധിയായ രോഗങ്ങൾഎന്നിവക്ക് പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കും.
കൂടാതെ എല്ലാവിധ ആയുർവ്വേദമരുന്നുകളും ഇവിടെ ലഭിക്കുന്നതാണ്. ഉത്ഘാടനദിവസം മുതൽ ഒക്ടോബർ 10വരെ (രണ്ടാഴ്ച) ചികിത്സകൾക്കും ആയുർവ്വേദ മരുന്നുകൾക്കും 20% സൗജന്യംഉണ്ടായിരിക്കുന്നതാണെന്ന് സിഡ്‌നിക്ലിനിക്ക് ഡയറക്ടർമാരായ ഗ്രോവർജോൺ, തോമസ് ജോസഫ് എന്നിവർ അറിയിച്ചു.
ഒക്ടോബർ 10ന് (തിങ്ക്‌ളാഴ്ച) രാവിലെ 9 മണിമുതൽ വൈകീട്ട് 3മണിവരെ ആയുർക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽക്യാമ്പിന് 2016-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആയുർവ്വേദ ഡോക്ടർക്കുള്ളഇന്ത്യൻ ഗവൺമെന്റിന്റെ അവാർഡ് കരസ്ഥമാക്കിയ ഡോ. ഗോപകുമാർ നേതൃത്വംകൊടുക്കും.
തുടർന്ന് 5 മണിമുതൽ 8 മണിവരെ ആയുർവ്വേദഡോക്ടർമാർക്കായി പ്രത്യേക ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാവിധപരമ്പരാഗത ചികിത്സാ സൗകര്യങ്ങളോടും കൂടിയാണ് സിഡ്‌നിയിലെപാരമറ്റയിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ആയുർക്ലിനിക്ക് ഡയറക്ടർ
ഡോക്ടർ സജി ജോർജ്ജ് 2017ലെ ഇന്ത്യ-ഓസ്‌ട്രേലിയ ബിസിനസ്സ്ആൻഡ് കമ്മ്യൂണിറ്റി അവാർഡിന്റെ ഫൈനലിസ്റ്റ് ആയും ഓസ്‌ട്രേലിയൻട്രഡിഷണൽ മെഡിസിൻ സൊസെറ്റിയുടെ ക്ലിനിക്ക് ഓഫ് ദി ഇയർഫൈനലിസ്റ്റ് ആയി ആയുർക്ലിനിക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആയുർക്ലിനിക്കിന്റെപ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്ന് ഡയറക്ടർഡോക്ടർ സജി ജോർജ്ജ് അറിയിച്ചു. ആയുർക്ലിനിക്കിന്റെ പ്രവർത്തനങ്ങളെകുറിച്ചും മെഡിക്കൽ ക്യാമ്പിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ ഓഫീസ്(029635 7159), ഗ്രോവർ ജോൺ(0424 178 854), തോമസ് ജോസഫ്(0404 094 989), ഡോ.റഫീന (0469 928 491), ഡോ.സജി ജോർജ്ജ്(0425 862 146) എന്നിവരിൽ നിന്ന് ലഭിക്കുന്നതാണ്.