- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചാമത് ദേശീയ ആയുർവേദ ദിനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അഞ്ചാമത് ദേശീയ ആയുർവേദ ദിനം ഓൺലൈനായി സംഘടിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ അധ്യക്ഷയായ ചടങ്ങ് ആയുഷ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയിൽ ആയുർവേദ ത്തിന്റെ പ്രസക്തി എന്നതാണ് ഈ വർഷത്തെ പ്രമേയം.
കോവിഡ് 19 ക്വാറന്റൈനിൽ ഇരിക്കുന്ന ആൾക്കാർക്ക് രോഗപ്രതിരോധത്തിനുള്ള്ള്ള അമൃതം പദ്ധതിയുടെ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി ആയുഷ് സെക്രട്ടറി പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ആയുർവേദ വകുപ്പ് വളരെ കാര്യക്ഷമമായി മുന്നിൽ തന്നെയുണ്ട്. സ്വാസ്ഥ്യം സ്വാസ്ഥ്യം അമൃതം പുനർജനി എന്നീ പദ്ധതികളുമായി ഭാരതീയ ചികിത്സ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡാനാന്തര ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങള്ൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകിയിരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ തന്നെ പുനർജനി ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു.എൻ.എച്. എം ഡയറക്ടർ ഡോ. രത്തൻ യു കേൽക്കർ മുഖ്യപ്രഭാഷണം നടത്തി. ഔഷധി എംഡി ഉത്തമൻ ഐ എഫ് എസ്, ഡി. എ. എം. ഇ.ഡോ.ഹരികൃഷ്ണൻ, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. വിജയാംബിക, ഹോമിയോ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സുനിൽരാജ് ഐ.എസ്.എം ജോയിന്റ് ഡയറക്ടർമാരായ ഡോ. സിന്ധു, ഡോ.റോബർട്ട് രാജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ സ്വാഗതം ആശംസിച്ച ചടങ്ങിന് നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോക്ടർ സുഭാഷ്. എം എന്നിവർ സംസാരിച്ചു. ആയുർവേദ ദിന പ്രമേയത്തെ അധികരിച്ച് എസ്. എ.സി.ആർ. സി കോഡിനേറ്റർ ഡോക്ടർ രാജ്‌മോഹൻ പ്രഭാഷണം നടത്തി.

