- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവേദ കോൺഫറൻസ് : കോവിഡ് മൂന്നാം തരംഗത്തിനെ പ്രതിരോധിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിനൊപ്പം ആയുർവേദവും
തൃശ്ശൂർ : പരമ്പരാഗത ആരോഗ്യ വൈദ്യശാസ്ത്രമായ ആയുർവേദം അതിന്റെ ചികിത്സാ സിദ്ധാന്തങ്ങളുടെയും ചികിത്സാരീകളോടുമൊപ്പം ആധുനിക ചികിത്സാ ഉപകരണങ്ങളും മെഡിക്കൽ സാങ്കേതികവിദ്യകളും സ്വീകരിക്കുന്നുവെന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ) ഡയറക്ടർ ഡോ. തനുജ നെസാരി പറഞ്ഞു. വൈദ്യരത്നം ഗ്രൂപ്പ് സംഘടിപ്പിച്ച വെർച്വൽ ദ്വിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തനുജ നെസാരി. എംആർഐ, സിടി സ്കാൻ, വെന്റിലേറ്ററുകൾ, ആർടി-പിസിആർ ടെസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പരമ്പരാഗത ആരോഗ്യ സംരക്ഷണരീതിയോടൊപ്പം ഉപയോഗിക്കുന്നു. കോവിഡ് മൂന്നാം തരംഗം കൂടുതലും കുട്ടികളെ ബാധിക്കാനാണ് സാധ്യത.പ്രതിരോധത്തിലൂടെ നമ്മുടെ ഏറ്റവും പ്രായം കുറഞ്ഞ തലമുറയെ കോവിഡ് ബാധിക്കുന്നത് തടയാൻ കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാണ്. പാരമ്പര്യരീതികളും അതിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയും തമ്മിലുള്ള പാരസ്പര്യമാണ് പുതിയ നോർമൽ രീതിയെന്നും ഡോ. തനുജ നെസാരി പറഞ്ഞു. ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു കുടുംബത്തിലെ ഒരാൾ കോവിഡ് പോസിറ്റീവായാലുടൻ മറ്റുള്ളവർ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കണം.
കോവിഡിന് ചികിത്സ തേടിയ 99.99 ശതമാനം രോഗികളും എഐഐഎയുടെ കോവിഡ് കെയർ സെന്ററിൽ സുഖം പ്രാപിച്ചിരുന്നു. സാങ്കേതികവിദ്യയുടെ പിന്തുണയ്ക്കൊപ്പം യോഗ, ഡയറ്റ്, ജീവിതശൈലി, വിനോദം എന്നിവയും രോഗികൾക്ക് ചികിത്സയുടെ ഭാഗമായി ലഭ്യമാക്കിയിരുന്നു. വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകന്റെ അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് വെർച്വൽ കോൺഫറൻസ് സംഘടിപ്പിച്ചത്.
പരമ്പരാഗത വൈദ്യശാസ്ത്രം എന്ന ടാഗിന് പകരം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രം എന്ന മാറ്റത്തിലേക്ക് ആഗോള വേദിയിൽ ആയുർവേദത്തെ സാധൂകരിക്കാൻ ശാസ്ത്രത്തിന്റെ മറ്റ് മേഖലകളുടെ നീതിപൂർവകമായ ഉപയോഗം സഹായിച്ചിട്ടുണ്ടെന്ന് വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ് പറഞ്ഞു. ആയുർവേദത്തിന്റെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടയും സംയോജനം നടക്കുന്ന സ്ഥലമാണ് വൈദ്യരത്നം ആയുർവേദ ഗവേഷണ സ്ഥാപനം. മിയാവാകി പോലുള്ള ഏറ്റവും പുതിയ ട്രെൻഡുകൾ മരുന്ന് ഡെലിവറി സംവിധാനങ്ങളെ സപ്പോർട്ട് ചെയ്യുന്നു. കൃഷി, മരുന്നുനിർമ്മാണം, പ്രക്രിയ വിലയിരുത്തൽ, മരുന്ന് കണ്ടെത്തൽ, ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഗുണനിലവാരം നഷ്ടപ്പെടാതെ ശാസ്ത്രീയമായി അപ്ഡേറ്റ് ചെയ്യാൻ വൈദ്യരത്നം ഗ്രൂപ്പ് എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാൻസെറ്റ് പ്രസിദ്ധീകരിച്ച ആഗോള പഠനമനുസരിച്ച്, കോവിഡ് പോസിറ്റീവ് കുട്ടികളിൽ 20 ശതമാനവും രോഗലക്ഷണങ്ങളില്ലാതെ തുടർന്നു. എന്നാൽ ഇന്ത്യയിൽ . 60-70 ശതമാനം കുട്ടികളിൽ ലക്ഷണങ്ങളില്ലായിരുന്നു.