- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ; പരീക്ഷണത്തിന് ഒരുങ്ങുന്നത് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകൾ അടങ്ങിയ മരുന്ന്; വിജയമെന്ന് കണ്ടാൽ അടുത്തവർഷം വിപണിയിൽ
ബംഗളൂരു: രാജ്യത്തെ എല്ലാ വർഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിലെ (സി.സി.ആർ.എ.എസ്) ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്നിന്റെ പരീക്ഷണം ഉടൻ തുടങ്ങും. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ മരുന്നുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകൾ ഉപയോഗിച്ചാണ് മരുന്ന് തയ്യാറാക്കിയത്. മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പരീക്ഷിക്കും. ഇതിനുള്ള നടപടി തുടങ്ങി. കർണാടകയിലെ ബെൽഗാമിലും കൊലാറിലുമുള്ള മെഡിക്കൽ കോളജുകളിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുകയെന്ന് സി.സി.ആർ.എ.എസ് ഡയറക്ടർ ജനറൽ വൈദ്യ കെ.എസ് ധിമാൻ വ്യക്തമാക്കി. കൊതുകിലൂടെ പകരുന്ന ഡെങ്കിപ്പനിയെക്കുറച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ആയുർവേദ, സിദ്ധ ഗ്രന്ഥങ്ങളിലെങ്ങും കൃത്യമായി പ്രതിപാദിച്ചിട്ടില്ല. എന്നാൽ ഈ ദിശയിൽ 2015 മുതലാണ് മരുന്നിനായുള്ള ഗവേഷണം തുടങ്ങിയത്. ഇക
ബംഗളൂരു: രാജ്യത്തെ എല്ലാ വർഷവും ഏറെ വലയ്ക്കുന്ന ഡെങ്കിപ്പനിക്ക് ആയുർവേദ മരുന്ന് തയ്യാറാക്കിയതായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിലെ (സി.സി.ആർ.എ.എസ്) ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്നിന്റെ പരീക്ഷണം ഉടൻ തുടങ്ങും. നൂറ്റാണ്ടുകളായി ആയുർവേദത്തിൽ മരുന്നുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകൾ ഉപയോഗിച്ചാണ് മരുന്ന് തയ്യാറാക്കിയത്.
മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പരീക്ഷിക്കും. ഇതിനുള്ള നടപടി തുടങ്ങി. കർണാടകയിലെ ബെൽഗാമിലും കൊലാറിലുമുള്ള മെഡിക്കൽ കോളജുകളിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുകയെന്ന് സി.സി.ആർ.എ.എസ് ഡയറക്ടർ ജനറൽ വൈദ്യ കെ.എസ് ധിമാൻ വ്യക്തമാക്കി.
കൊതുകിലൂടെ പകരുന്ന ഡെങ്കിപ്പനിയെക്കുറച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ആയുർവേദ, സിദ്ധ ഗ്രന്ഥങ്ങളിലെങ്ങും കൃത്യമായി പ്രതിപാദിച്ചിട്ടില്ല. എന്നാൽ ഈ ദിശയിൽ 2015 മുതലാണ് മരുന്നിനായുള്ള ഗവേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ മരുന്ന് തയ്യാറായി. ആദ്യഘട്ടത്തിൽ ഇതിന്റെ പരീക്ഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് 90 പേരിൽ നടത്തും.
ആദ്യം ദ്രവരുപത്തിലും പിന്നീട് ഗുളിക രൂപത്തിലും മരുന്ന് നൽകും. ഈ പരീക്ഷണം വിജയിച്ചാൽ അടുത്തവർഷം തന്നെ മരുന്ന് വിപണിയിലെത്തും. ലോകത്ത് ഇതുവരെ ഡെങ്കിക്കെതിരെ പൂർണ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. അതിനാൽ ഇന്ത്യയുടെ കണ്ടുപിടിത്തം ചരിത്രമാവുകയും ചെയ്യും. മരുന്ന് ഇല്ലാത്തതിനാൽ തന്നെ ഡെങ്കി ബാധിച്ചാൽ അസ്വസ്ഥതകൾ കുറയ്ക്കാനുള്ള മരുന്നുകളും വിശ്രമവുമാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്.