- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനം ആചരിച്ചു

തിരുവനന്തപുരം: ആയുഷ് മിഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ദേശീയ നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നാച്ചുറോപ്പതി ദിനത്തിൽ സംഘടിപ്പിച്ച വെബിനാർ ആരോഗ്യ-കുടുംബക്ഷേമ ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ . രാജൻ ഖോബ്രഗഡെ ഉദ്ഘാടനം ചെയ്തു. പ്രകൃതിജീവനം ജനങ്ങളിലെത്തിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും വരുന്ന ഒരുവർഷക്കാലത്തിനുള്ളിൽ പ്രകൃതി ചികിത്സയുടെ അടിസ്ഥാന തത്വങ്ങളിൽ ഊന്നി നിന്നുകൊണ്ട് ജീവിത ശൈലി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും ഡോ. രാജൻ ഖോബ്രഗടെ അഭിപ്രായപ്പെട്ടു.
ആരോഗ്യകരമായ ജീവിതത്തിനു ദിനചര്യയുടെയും ഋതു ചര്യയുടെയും പ്രാധാന്യത്തെ കുറിച്ച് വെബിനാറിൽ അധ്യക്ഷത വഹിച്ച ആയുഷ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് സംസാരിച്ചു. ജീവിതശൈലീരോഗങ്ങളുടെ ബാഹുല്യം മാറിയ ജീവിത സാഹചര്യങ്ങൾ മൂലമാണെന്നും ജീവിതശൈലി ക്രമീകരണത്തിന് നാച്ചുറോപ്പതി യുടെ സിദ്ധാന്തങ്ങൾ അനുയോജ്യമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പ്രകൃതി ജീവനത്തിലൂടെ ജീവശക്തിയെ പോഷിപ്പിക്കുക ' എന്ന വിഷയത്തെ ആസ്പദമാക്കി വർക്കല യോഗ & നേച്ചർ ക്യൂർ ആശുപത്രി മുൻ സീനിയർ സെപ്ഷ്യലിസ്റ്റ് ഡോ.ജയകുമാർ നാച്ചുറോപതി ദിന പ്രഭാഷണം നടത്തി. ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. വിജയാംബിക എം. എൻ , ഭാരതീയ ചികിത്സ വകുപ്പ് ജോയിൻ ഡയറക്ടർ ഡോ. സിന്ധു.എൽ ,ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടർ ഡോ. പ്രിയാ. കെ. എസ്, നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു. കെ. എസ് എന്നിവർ സംസാരിച്ചു.

