ന്യൂഡൽഹി: കോവിഡിനെ നേരിടാൻ ആയുർവേദ ഔഷധം ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സൈന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (സിഎസ്‌ഐആർ) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ആയുഷ് മന്ത്രാലയവും സിഎസ്‌ഐആറും നടത്തിയ പഠനറിപ്പോർട്ട് പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തിൽ ഈ കണ്ടെത്തൽ പ്രത്യാശയുടെ കിരണമാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

പ്രകടമായ ലക്ഷണങ്ങളില്ലാത്തതും ഇടത്തരം രോഗ ലക്ഷണങ്ങളുള്ളവരിലും ആയുഷ് 64 ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകൾ ചേർത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുൻ വൈസ് ചെയർമാൻ ഡോ. ഭൂഷൺ പട്വർധനാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്.

In a Press Conference (VC) organised today by the MoA, the efficacy of AYUSH-64 in the treatment of asymptomatic, mild & moderate cases of Covid 19, was announced. In the current situation, this positive finding by scientists of reputed research institutions brings a ray of hope. pic.twitter.com/GzbPazpClH

- Ministry of Ayush (@moayush) April 29, 2021

മലേറിയയ്‌ക്കെതിരെ 1980ൽ വികസിപ്പിച്ച ആയുർവേദ ഔഷദമാണ് ആയുഷ് 64. സെൻഡ്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്.