- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
50 കോടി പേർക്ക് ആരോഗ്യ സുരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഗാന്ധി ജയന്തിനാളിൽ തുടക്കം
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച അമ്പത് കോടി ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കും.ദുർബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങളിലെ 50 കോടി പേരെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. പത്തുകോടി കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ആരോഗ്യപദ്ധതിയും പൊതുജനാരോഗ്യം ലക്ഷ്യമിട്ടു രാജ്യമെങ്ങും തുറക്കുന്ന ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങളുമായിരുന്നു ബജറ്റിന്റെ മുഖ്യ ആകർഷണം. പൂർണതോതിൽ നടപ്പാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതിയായിരിക്കുമിത്. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണത്തിനിടെ കേന
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച അമ്പത് കോടി ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിക്കും.ദുർബല വിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങളിലെ 50 കോടി പേരെ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി.
പത്തുകോടി കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന ആരോഗ്യപദ്ധതിയും പൊതുജനാരോഗ്യം ലക്ഷ്യമിട്ടു രാജ്യമെങ്ങും തുറക്കുന്ന ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങളുമായിരുന്നു ബജറ്റിന്റെ മുഖ്യ ആകർഷണം. പൂർണതോതിൽ നടപ്പാക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ സർക്കാർ ആരോഗ്യസുരക്ഷാ പദ്ധതിയായിരിക്കുമിത്. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക.
പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി വിശേഷിപ്പിച്ചത്.
ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ രാജ്യത്തെ ഓരോ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പു വരുത്താനായി ഒന്നര ലക്ഷത്തോളം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ പുതിയതായി സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 1200 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്.