ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നു വരുന്ന സമരങ്ങളും പ്രക്ഷോഭങ്ങളും നാമജപ യാത്രകളുമൊക്കെയായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പത്രങ്ങളിൽ നാം വായിച്ചിരുന്നു. ഏതാണ്ട് 2000 പേർക്കെതിരെ കേസെടുത്തു എന്നാണ് നമ്മൾ വായിച്ചത്. പത്രങ്ങൾ ഓരോ ദിവസവും ഓരോ സംഖ്യയാണ് പറയുന്നത്. പൊലീസും അത്തരത്തിൽ തന്നെ ഭയം സൃഷ്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വിടുന്നത്. എന്തായാലും 210 പേരുടെ ചത്രങ്ങൾ വരെ പുറത്ത് വിട്ടു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഏകദേശം 1500 പേരെ അറസ്റ്റ് ചെയ്തു ഇങ്ങനെയൊക്കെ ഒത്തിരി വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ട്.

 

വാസ്തവത്തിൽ നമ്മുടെ മാധ്യമങ്ങൾ എഴുതുന്നത് പോലെ ഭയാനകമായ സാഹചര്യങ്ങളൊന്നും ഇവിടെ പൊലീസ് സൃഷ്ടിച്ചിട്ടില്ല. 2000 പേരെ അറ്‌സറ്റ് ചെയ്തു എന്ന് പറയുന്നത് പോലും അത്ര ശരിയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. 210 പേരുടെ പേരിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അങ്ങനെയൊന്നും പ്രൊസീജിയറില്ല. ഒരാളുടെ പേരിലൊന്നും ലുക്കൗട്ട് നോട്ടീസൊന്നും അത്ര പെട്ടന്നൊന്നും പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. 210 പേരുടെ ലിസ്റ്റ് അവർ തയാറാക്കി പൊലീസ് ഓഫീസർമാർക്ക് അയച്ചു കൊടുത്തു അതിൽ നിന്നും കണ്ടെത്താൻ പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് ഒക്കെ ഇറക്കുന്നതിന് ഒരുപാട് നടപടി ക്രമങ്ങളുണ്ട്. ഒരാളെ അന്വേഷിക്കുന്നു തപ്പുന്നു കിട്ടുന്നില്ല.

എല്ലാ വഴികളും അടയുമ്പോൾ മാത്രമാണ് ലുക്കൗട്ട് നോട്ടീസ് കൊടുക്കുന്നത്. ഇന്ന് ലെയ്‌മെൻസ് ലോയിൽ ചർച്ച ചെയ്യുന്നത് എന്ത് വകുപ്പുകളാകും ഇവരുടെ പേരിൽ ചാർജ് ചെയ്യുന്നത്, ഇവർക്കൊക്കെ ജാമ്യം ലഭിക്കുമോ. നാമം ജപിച്ചാൽ എങ്ങനെയാണ് പ്രതിയാകുന്നത് തുടങ്ങിയ ഒരുപാടാളുകൾ മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക് വിളിച്ച് ചോദിക്കുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ്. ആദ്യമേ പറയട്ടെ മാധ്യമങ്ങൾ എഴുതുന്നത് പോലെയും പൊലീസ് പറയുന്നത് പോലെയും അത്ര ഭയാനകമായ സാഹചര്യമൊന്നും ഇല്ല. വാസ്തവത്തിൽ ബാക്കിയുള്ളവരെ , ഈ സമര രംഗത്തുള്ളവരെയും ഈ പ്രക്ഷോഭം നടത്തുന്നവരേയും ഒക്കെ ഭയപ്പെടുത്തുക എന്നതാണ് പൊലീസിന്റെ പ്രാഥമികമായ ലക്ഷ്യം. മാത്രമല്ല എന്ത് വകുപ്പാണ്, ഒരാൾക്ക് ഈ രാജ്യത്ത് തെരുവിലിറങ്ങി നാമം ജപിക്കരുതെന്ന് നിയമമൊന്നുമില്ല.

എന്ത് വകുപ്പാണ് ഇവർക്കെതിരെ ചാർജ് ചെയ്യുന്നത്. പൊലീസിന് പല വകുപ്പുകളും ചാർജ് ചെയ്യാം എന്നതാണ് സത്യം. അങ്ങനെ ചാർജ് ചെയ്യുന്നത് നിങ്ങൾ കുറ്റക്കാരനല്ല എന്ന് തെളിയിക്കാൻ എളുപ്പമാണ്. ഈ 2000 പേരിൽ ചാർജ് ചെയ്താൽ ഒരുപക്ഷേ 10 പേരിൽ താഴെ പോലും ആളുകളെ ശിക്ഷിക്കാൻ സാധിക്കുകയില്ല എന്നതാണ്. അതായത് ഒരു കെഎസ്ആർടിസി ബസ് തല്ലി തകർത്തു. അല്ലെങ്കിൽ പൊലീസിനെ അടിച്ചു. ഇങ്ങനെയൊക്കെ തെളിയിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ മാത്രമേ ശിക്ഷിക്കപ്പെടൂ. പക്ഷേ പൊലീസൊരു കുറ്റം ചുമത്തിയാൽ. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഒരു ക്രിമിനൽ കുറ്റം കൊഗ്നൈസബിൾ ഒഫെൻസ് അതായത് ജാമ്യമില്ലാത്ത വകുപ്പുള്ള ഒരു കൊഗ്നൈസബിൾ ഓഫെൻസ് ഒരാളുടെ പേരിൽ ചാർജ് ചെയ്താൽ, ചാര്ജ് ചെയ്യുക എന്ന് ഉദ്ദേശിക്കുന്നത് അക്യൂസ് ചെയ്താൽ, ഇന്ന വകുപ്പ് കുറ്റം ചെയ്തുവെന്ന എഴുതി ചേർത്താൽ അയാൾ പ്രാഥമികമായി തന്നെ ജയിലിലാകും.

പിന്നീട് കേസ് വിചാരണയിലൊക്കെ ഇവർ രക്ഷപെട്ട് പോരും. പക്ഷേ പൊലീസിന്റെ ചുമതലയെന്നുള്ളത് 14 ദിവസമെങ്കിലും ഒരാളെ ജയലിൽ കിടത്തുക എന്നുള്ളതാണ്. അത് നടക്കും പലരുടേയും കാര്യത്തിൽ. ഈ പറയുന്ന 2000 പേരെയൊന്നും ജയിലിലടയ്ക്കാൻ സാധിക്കില്ല. അതിനുള്ള ജയിൽ സംവിധാനമില്ല. 2000 പേരെ കൊണ്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ചെന്നാൽ മജിസ്‌ട്രേറ്റ് ഓടിക്കും. മജിസ്‌ട്രേറ്റ് നിയമം നോക്കും. സാധാരണ ഗതിക്ക് എന്താണ് ചാർജ് ചെയ്യുന്നത് എന്നതിനനുസരിച്ചാണ് മജിസ്‌ട്രേറ്റ് ശിക്ഷിക്കുന്നത്. അല്ലെങ്കിൽ ജയിലിലേക്ക് വിടുന്നത്. പക്ഷേ 2000 പേരെ കൊണ്ട് മജിസ്‌ട്രേറ്റിന് അടുത്തേക്ക് പോകുന്നത് കണ്ടാൽ, മജിസ്‌ട്രേറ്റും പത്രം വായിക്കുന്നതല്ലേ.

അപ്പോൾ ഇവർ എന്ത് ചെയ്‌തെന്നുള്ള കാര്യമൊക്കെ ചോദിക്കും. അതുകൊണ്ട് എല്ലാവരേയൊന്നും കൊണ്ടു പോകില്ല. അപ്പോൾ ഞാൻ അന്വേഷിച്ചു. പത്രങ്ങളിലൊന്നും കാണുന്നില്ല. പൊലീസും ഒന്നും പറയുന്നില്ല. എന്താണ് ഇവരുടെ പേരിൽ ചാർജ് ചെയ്തിരിക്കുന്ന കുറ്റം എന്ന് അന്വേഷിക്കുകയുണ്ടായി. പലരുടേയും ധാരണ മതസ്പർധ വളർത്തുന്നതിന് വേണ്ടി ഇവർ പ്രവർത്തിച്ചു അല്ലെങ്കിൽ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള കേസ് ചാർജ് ചെയ്തിരിക്കുന്നു എന്നാണ്. സത്യം പറയാമല്ലോ. സർക്കാരിനെ അനുകൂലിക്കുകയും ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. പ്രത്യേകിച്ച് സിപിഎം സൈബർ ഗുണ്ടകളുടെ ഒക്കെ വലിയ വിഭാഗമുണ്ട്. അവർ പറയുന്നത് ഇത് വലിയ വർഗീയ ലഹളയ്ക്ക് കാരണമായി പൊലീസ് അറസ്റ്റ് ചെയ്യുന്നതൊക്കെ വർഗീയ ലഹളയ്ക്ക് ശ്രമിച്ചു എന്ന് പറഞ്ഞാണ്. പക്ഷേ ഞാൻ പറയട്ടെ ഒരാളുടേയും മേൽ വർഗീയ ലഹളയ്ക്ക് ശ്രമിച്ചു എന്ന പേരിൽ പൊലീസ് കേസ് ചാർജ് ചെയ്തിട്ടില്ല.