തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ചിലർ പ്രതിഷേധത്തിന്റെ സ്വരത്തിൽ സംസാരിക്കുമ്പോൾ മറ്റ് ചിലർ അപേക്ഷകളും ്ഭ്യർഥനകളുമായി രംഗത്തുണ്ട്. സംസ്ഥാന സർക്കാരാണ് ഇതിനൊക്കെ കാരണം എന്ന് വാദിച്ച ബിജെപി സംഘപരിവാർ സംഘടനകൾ രംഗത്തുണ്ട്. എന്നാൽ നിലപാടഡ് വ്യക്തമാക്കി സർക്കാർ മുന്നോട്ട് പോകുന്നതിന് പിന്തുണയുമായി സർക്കാർ അനുകൂലികളും രംഗത്തുണ്ട്. എന്നാൽ ഒരു ഭക്തയുടെ വീഡിയോ ആണ് ഇപ്പോൾവൈറലാകുന്നത്.

കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഈ കാട്ടാള ഭരണം അവസാനിപ്പിക്കമം അയ്യപ്പാ എന്ന് അഭ്യർത്ഥിച്ചാണ് വീഡിയോ തുടങ്ങുന്നത്. എന്തിനാണ് പാവം അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നതിനെയാണ് അവർ എതിർക്കുന്നത്. ഭക്തർ വലിയ രീതിയിൽ ഈ വിഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭക്തയായ സ്ത്രീ ഈ വീഡിയോ റെക്കോഡ് ചെയ്തിരിക്കുന്നത്.