- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ ചെയ്തുകൂട്ടുന്നതിനു സർക്കാർ ഭാവിയിൽ മറുപടി പറയേണ്ടി വരും; ഹിന്ദു ആചാരങ്ങളിൽ മാത്രം കടന്നു കയറി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതു ശരിയല്ല; തമിഴ്‌നാട് സർക്കാരിനെ കൂടി കക്ഷിചേർത്തു കേരള സർക്കാരിനെതിരെ സുപ്രീം കോടതിയിൽ പോരാടും: രാഹുൽ ഈശ്വർ മറുനാടനോടു പറഞ്ഞത്
തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്ത് കൂട്ടുന്നതിനൊക്കെ ഭാവിയിൽ മറുപടി പറയേണ്ടി വരുമെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹിന്ദു ആചാരങ്ങളിൽ മാത്രം ഇങ്ങനെ കടന്നു കയറി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തെറ്റായ പ്രവണതയാണ്. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ ധർമ്മ സേന. കേരള സർക്കാറിനെതിരെ കേസിൽ തമിഴ്‌നാട് സർക്കാറിനെക്കൂടി കക്ഷി ചേർക്കാനൊരുങ്ങുകയാണ് അയ്യപ്പ ധർമ്മ സേന. ചെന്നൈയിൽ തമിഴ്‌നാട് സർക്കാറിനൊപ്പം തന്നെ വിവിധ അയ്യപ്പ ഭക്ത സംഘടനകളുമായും ചർച്ച നടത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. അടുത്ത മാസം 3,4 തീയതികളിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെന്നൈയിലേക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കേരള സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നീക്കങ്ങളും ദൗർഭാഗ്യകരമായിപ്പോയെന്നും വേ
തിരുവനന്തപുരം: ശബരിമല സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്ത് കൂട്ടുന്നതിനൊക്കെ ഭാവിയിൽ മറുപടി പറയേണ്ടി വരുമെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഹിന്ദു ആചാരങ്ങളിൽ മാത്രം ഇങ്ങനെ കടന്നു കയറി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഈ വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തെറ്റായ പ്രവണതയാണ്. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ ധർമ്മ സേന. കേരള സർക്കാറിനെതിരെ കേസിൽ തമിഴ്‌നാട് സർക്കാറിനെക്കൂടി കക്ഷി ചേർക്കാനൊരുങ്ങുകയാണ് അയ്യപ്പ ധർമ്മ സേന. ചെന്നൈയിൽ തമിഴ്‌നാട് സർക്കാറിനൊപ്പം തന്നെ വിവിധ അയ്യപ്പ ഭക്ത സംഘടനകളുമായും ചർച്ച നടത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
അടുത്ത മാസം 3,4 തീയതികളിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെന്നൈയിലേക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തിൽ കേരള സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നീക്കങ്ങളും ദൗർഭാഗ്യകരമായിപ്പോയെന്നും വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കൂട്ടിച്ചേർത്തു. ശബരിമലയിലെ നടതുറക്കൽ എന്നത് സീസണിൽ മാത്രമേ ചെയ്യാനാകൂ.
എല്ലാ വർഷവും സീസണുകളിൽ മാത്രം നടക്കുന്ന ഹജ്ജ് കർമ്മങ്ങൾ എല്ലാ മാസവും നടത്തണമെന്ന് പറയാൻ സർക്കാറിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിക്കുന്നു. എല്ലാ മദങ്ങൾക്കും വിശ്വാസ സ്വാതന്ത്ര്യം വേണം. ഭരണഘടനയിലെ അനുഛേദത്തിൽ ഇതിനെക്കുറിച്ച് കൃത്യമായ പറയുന്നുണ്ട്. മറ്റ് മദങ്ങളുടെ കാര്യത്തിൽ ഇടപെടാതെ ഹിന്ദുമതത്തിന്റെ ആചാരങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നത് ശരിയല്ലെന്നു മുൻ മുഖ്യമന്ത്രി പോലും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സർക്കാറിനെതിരെ സ്വമേധയാ ഹാജരായാൽ കോടതിയിൽ അതിന് മൂല്യം നഷ്ടമായേക്കുമെന്നത്കൊണ്ടാണ് തമിഴ്‌നാട് സർക്കാറിനെ ഇതിൽ കക്ഷി ചേർത്തത്. മാത്രവുമല്ല ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാറിനെക്കാൾ ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാൻ തമിഴ്‌നാട് സർക്കാറാണ് മുന്നോട്ട് വന്നതെന്നും രാഹുൽ പറയുന്നു. ഫാസ്റ്റ്ട്രാക്ക് ക്യൂ സംവിധാനം എന്നത് വേണ്ടാ എന്ന അഭിപ്രായമൊന്നും ഇല്ല. പക്ഷേ ഇതെല്ലാം ചർച്ചകൾ നടത്തി തീരുമാനിണ്ടേ കാര്യങ്ങളാണ്. ഹിന്ദുത്വം എന്നാൽ വർഗ്ഗീയത എന്ന് മാത്രം മുദ്രകുത്തുന്നത് ശരിയല്ലെന്നും രാഹുൽ പറയുന്നു. രാഷ്ട്രീയം മതപരമായ കാര്യങ്ങളിൽ ഇടപെടരുത്. മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾക്കൊപ്പം തന്നെ ഹിന്ദു സമുദായത്തിന്റെ വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതാണെന്നും രാഹുൽ പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങളിൽ പല ആചാരങ്ങളാണ് പല ക്ഷേത്രങ്ങളിലും അനുഷ്ഠിച്ച് വരുന്നത്. ശബരിമലയെ സംബന്ധിച്ചിടത്തോളം അവിടുത്തെ പ്രതിഷ്ഠയായ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടെ യുവതികളെ പ്രവേശിപ്പിക്കുന്നതിനാണ് തടസ്സമുള്ളത്. എത്രയോ സ്ത്രീകൾ വർഷാവർഷം മല ചവിട്ടാറുണ്ടെന്നും രാഹുൽ ചോദിക്കുന്നു. ഭക്തി എന്നത് വിശുദ്ധമായ ഒന്നാണ് അപ്പോൾ എല്ലാ മതസമുദായങ്ങൾക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതും സർക്കാറാണ്. ഭക്തിയെ വർഗ്ഗീയതായായി തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും രാഹുൽ പറഞ്ഞു. ശബരിമലയിലെ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മുൻപ് പല തവണ പറഞ്ഞതിൽ തന്നെ താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും രാഹുൽ പറഞ്ഞു. 41 ദിവസത്തെ വ്രദശുദ്ധിയോടെ മല ചവിട്ടാനാകില്ലെന്നതാണ് തടസ്സം.
കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ നടപടികൾ മുതലെടുത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആർഎസ്എസ്-സംഘപരിവാർ സംഘടനകളുടെ നീക്കങ്ങൾക്ക് അവസരമേറുന്നു. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ഭക്തികേന്ദ്രമായ ശബരിമലയെ കൈപ്പിടിയിലൊതുക്കാനുള്ള ഇടതുപക്ഷ സർക്കാർ ശ്രമങ്ങളെ തങ്ങളുടെ വളർച്ചയ്ക്കുള്ള വളമാക്കാനുള്ള ശ്രമമാണ് ആർഎസ്എസും സംഘപരിവാറും നടത്തുന്നത്.
എൽഡിഎഫ് സർക്കാരിനെ ഹൈന്ദവ സമൂഹത്തിന് വിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം വർഷങ്ങളായി ബിജെപിയും ആർ എസ്എസും നടത്തിവരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും പൂർണമായി വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ശബരിമല സംബന്ധമായ പല വിഷയങ്ങളിലും എൽഡിഎഫ് സർക്കാർ കാണിക്കുന്ന കടുംപിടുത്തം തങ്ങൾക്ക് അനുകൂലമാക്കാനുള്ള അടവുകളെല്ലാം പുറത്തെടുക്കുകയാണ് ആർഎസ്എസ്, ബിജെപി സംഘപരിവാർ സംഘടനകൾ.
അയ്യപ്പൻ പാണ്ടിനാട്ടുകാരൻ (തമിഴ്‌നാട്ടുകാരൻ) ആണെന്നും അതിനാൽ ശബരിമല വിഷയത്തിൽ കക്ഷിചേരാൻ തമിഴ്‌നാട് സർക്കാരിന് നിയമപരമായി അവകാശമുണ്ടെന്നുമുള്ള വാദമാണ് തങ്ങൾ ഉയർത്തുന്നതെന്ന് രാഹുൽ ഈശ്വർ പറയുന്നു. കാശിയിൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വംബോർഡിന് സ്ഥലം അനുവദിച്ചിട്ടുള്ളതിനാൽ, അവിടത്തെ കേസുകളിൽ കക്ഷിചേരാൻ കേരളത്തിന് അവകാശമുണ്ടെന്ന നിയമപരമായ സാഹചര്യമാണ് അയ്യപ്പ ധർമ്മ സേന ഉന്നയിക്കുന്നത്. ശബരിമലയിൽ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സ്ഥലം നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയെ സംബന്ധിച്ച കേസുകളിൽ ഈ സംസ്ഥാനങ്ങൾക്ക് കക്ഷിചേരാമെന്നുമുള്ള വാദമാണ് അയ്യപ്പ ധർമ്മ സേന സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പോകുന്നത്.