കേരളമൊന്നാകെ അയ്യപ്പജ്യോതിയിൽ തിളങ്ങിയപ്പോൾ അതിന്റെ പ്രഭാപൂരം സിംഗപ്പൂരിലും പ്രതിഫലിച്ചു. യിഷുൺ ബാലസുബ്രഹ്മണ്യർ ക്ഷേത്രത്തിലാണ് പ്രവാസികളായ അയ്യപ്പഭക്തർ ഒത്ത് ചേർന്ന് ദീപം തെളിയിച്ച് ഇന്ന് കേരളത്തിൽ നടന്ന അയ്യപ്പജ്യോതിക്ക് ഐക്യദാർഢ്യം പ്രഖാപിച്ചത്.

ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ അയ്യപ്പജ്യോതി നടന്ന അതേസമയത്ത് തന്നെയാണ് സിംഗപ്പൂരിലും ദീപങ്ങൾ തെളിഞ്ഞത്.അയ്യപ്പഭക്തരുടെ കൂട്ടായ്മയായ 'അയ്യപ്പ ധർമ്മ പരിഷത്ത്, സിംഗപ്പൂർ'ന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ അയ്യപ്പജ്യോതി സംഘടിപ്പിക്കപ്പെട്ടത്.