- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: കവി അയ്യപ്പപണിക്കരുടെ സ്മാരകം നിർമ്മിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്നും ഉടൻ തന്നെ ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2010-15 പ്ലാൻ ഫണ്ടിൽ തുക വിലയിരുത്തി സ്മാരകം നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും സ്മാരകം നിർമ്മിക്കുവാൻ അയ്യപ്പപണിക്കരുടെ മകൾ വിട്ടു നൽകിയ കാവലത്തെ 3 സെന്റ് ഭൂമിയിലേക്ക് വഴി വിട്ടുനൽകുന്നത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എന്നാൽ ഇതിന് ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് പരിഹാരം കണ്ടതോടെയാണ് സ്മാരകം നിർമ്മിക്കുവാൻ വഴി ഒരുങ്ങിയത്.
Next Story