- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ അയ്യപ്പ പൂജ നടത്തി
ബ്രിസ്‌ബേൻ: കഴിഞ്ഞ 12 വർഷമായി തുടർച്ചയായി കുന്നന്താനം സ്വദേശി ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തി വരുന്ന അയ്യപ്പ പൂജ ഈ മാസം 21-ാം തീയതി എനോഗ്രാ സ്‌റ്റേറ്റ് സ്‌ക്കൂൾ ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു. ജാതിമത ഭേദമന്യേ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്ന നൂറു കണക്കിന് ഭക്തന്മാർ പൂജയിൽ സഹകരിച്ചു. ശത്രുസംഹാര
ബ്രിസ്‌ബേൻ: കഴിഞ്ഞ 12 വർഷമായി തുടർച്ചയായി കുന്നന്താനം സ്വദേശി ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തി വരുന്ന അയ്യപ്പ പൂജ ഈ മാസം 21-ാം തീയതി എനോഗ്രാ സ്‌റ്റേറ്റ് സ്‌ക്കൂൾ ഹാളിൽ അതിഗംഭീരമായി ആഘോഷിച്ചു. ജാതിമത ഭേദമന്യേ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും വന്ന് ഇവിടെ താമസിക്കുന്ന നൂറു കണക്കിന് ഭക്തന്മാർ പൂജയിൽ സഹകരിച്ചു.
ശത്രുസംഹാരമൂർത്തിയായ ഹരിയുടേയും ഹരന്റെയും ഹരിഹരപുത്രന്റെയും അഷ്‌ടോത്തര നാമവലിയോടെ ഏകദേശം 6 മണിക്ക് പൂജ ആരംഭിച്ചു. വൃതാനുഷ്ടാനത്തോടെ കറുപ്പു വസ്ത്രമുടുത്ത 18 ഭക്തന്മാർ അഷ്‌ടോത്തര നാമവലി ചൊല്ലി പുഷ്പാർച്ചന നടത്തി. അതിനുശേഷം 6.45 ന് ദീപാരാധനയും നടത്തി. ദീപാരാധനയ്ക്കുശേഷം ഏകദേശം ഒന്നര മണിക്കൂർ നീണ്ടു നിന്ന അതിഗംഭീര ഭജനയും നടത്തി. ഭജനയ്ക്കുശേഷം 18 പടിയിൽ വിളക്കു കത്തിച്ച് പാട്ടും പാടി കർപ്പൂരാരാധനയും നടത്തി ഏകദേശം 8.45 നോട് ശ്രീ ധർമ്മശാസ്താവിന്റെ താരാട്ടു പാട്ടായ ഹരിവരാസനവും പാടി ഈ വർഷത്തെ പൂജ പര്യവസാനിച്ചു. പൂജയ്ക്കുശേഷം അന്നദാനവും നടത്തി.
ഉണ്ണികൃഷ്ണൻ നായരുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ബ്രിസ്‌ബെയിനിൽ ഒരു അയ്യപ്പ ക്ഷേത്രം പണി കഴിപ്പിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. സെൽവ വിനായകർ ക്ഷേത്രത്തിനുള്ളിൽ പണി കഴിപ്പിച്ചിരിക്കുന്ന അയ്യപ്പേക്ഷത്രത്തിന്റെ കുംഭാഭിഷേകം മാവേലിക്കര വാമനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മെയ്മാസമാണ് നടന്നത്. അമ്പലം പണിയുന്നതിനുവേണ്ടി അകഴിഞ്ഞു സഹായിച്ച ഓരോ വ്യക്തിക്കും ഈ അവസരത്തിൽ നന്ദി പറയുന്നതായി സംഘാടകർ അറിയിച്ചു.