യ്യപ്പസേവാസംഘം ബഹ്‌റിനും,ഇൻട്രാസ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അയ്യപ്പൻ വിളക്ക് മഹോത്സവവും മതസൗഹാർധ സദസ്സും ഡിസംബർ 16 ഞായറാഴ്ച രാവിലെ 9 മുതൽ രാത്രി 10 വരെ ആഘോഷിക്കുന്നു. മതസൗഹാർദത്തിന് ഉത്തമ മാതൃകയായ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം കേരളത്തിന്റെ ഒരു പരമ്പരാഗത കലാരൂപമാണ്.ഉടുക്കുപാട്ടിന്റെ താളത്തിൽ അയ്യപ്പസ്വാമിയുടെയും,വാവരു സ്വാമിയുടെയും കഥകൾ ,വാഴകൾ കൊണ്ടു ഉണ്ടാക്കിയ പ്രതീകാത്മകമായ അമ്പലവും പള്ളിയും എല്ലാം നമ്മുടെ നാടിന്റെ നന്മകളെ വിളിച്ചുണർത്തുന്നു.

നാട്ടിൽ നിന്നും വരുന്ന 11 പേർ അടങ്ങുന്ന തൃശൂർ മുണ്ടത്തിക്കോട് അനിയൻ നായരും സംഘവുമാണ് രണ്ടാം വട്ടവും വിളക്ക് മഹോത്സവത്തിന്റർ അവതാരകർ.രാവിലെ 9 മണിയ്ക് ഭജനാമൃതം,ഉച്ചയ്ക്ക് അയ്യപ്പ കഞ്ഞി, നാട്ടിൽ നിന്നും കൊണ്ടു വന്ന പാള പാത്രത്തിൽ പ്ലാവില കുമ്പിളിൽ ആണ് അയ്യപ്പ കഞ്ഞി വിതരണം. 1 മണിക് മതസൗഹാർധ സദസ്. ഡിസ്‌കവർ ഇസ്ലാം ഡയറക്ടർ ശ്രീ അഹമ്മദ് അൽ ഖാൻ,ഫാദർ ജോർജ് യോഹന്നാൻ,വിജയ് കുമാർ മുഖ്യ ,മനാമ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവരും, ബഹറിൻ കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള,കേരളം കാതോലിക് അസോസിയേഷൻ പ്രസിഡന്റ് സേവി മാത്തുണ്ണി,കെ എം സി സി പ്രസിഡന്റ് ജലീൽ തുടങ്ങി ബഹറിനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള ഒട്ടനവധി പ്രമുഖർ മതസൗഹാർധ സദസിൽ ആശംസകൾ അറിയിക്കും.

ശ്രീ അയ്യപ്പ സേവാ സംഘം ഈ വർഷം ബഹറിനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരെ ആദരിക്കുന്നു. അയ്യപ്പ സേവാസംഘത്തിന്റെ പ്രഥമ പുരസ്‌കാരം 'തത്വമസി ' ഫാത്തിമ അൽ മൻസൂരി, ബാബുരാജൻ k G, സലാം മമ്പാട്ടുമൂല എന്നിവർക്ക് നൽകി ആദരിക്കുന്നു. ഇന്ത്യൻ സ്‌കൂളിലെ കുട്ടികൾക്കായുള്ള പഠനസഹായം 'വിദ്യാ ജ്യോതി'സ്‌കൂൾ ചെയർ മാൻ പ്രിൻസ് നടരാജൻ,പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ ചേർന്നു ഏറ്റുവാങ്ങുന്നു.

2.30 നു കലാമണ്ഡലം ജിദ്ധ്യ ജയൻ നൃർത്താവിഷ്‌കാരം ചെയ്ത അയ്യപ്പചരിതം,3 മണിയ്ക് വിശിഷ്ട വെക്തികളുടെ സാന്നിധ്യത്തിൽ വിളക്ക് ആരംഭം.തുടർന്നു സോപാനം വാദ്യകാലസംഘം കലാകാരന്മാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം.3.30 നു ഉടുക്കുപാട്ടിന്റെയും താലപൊലിയുടെയും അകമ്പടിയോടെ എഴുനുള്ളിപ്പ്.10 മണിയ്ക് അയ്യപ്പൻ വിളക്ക് സമാപന ചടങ്ങുകൾ ആരഭിക്കുന്നു.അന്നദാനം ഉണ്ടായിരിക്കും.

കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിൽ അയ്യപ്പസേവാ സംഘം ഏകദേശം ഒരു ലക്ഷം രൂപയോളം പല ദുരിത കേന്ദ്രങ്ങളിലും എത്തിച്ചു. ഇന്ന് ഇന്ത്യൻ ഡിലീറ്റ് ഹോട്ടലിൽ വെച്ചു നടത്തിയ പത്ര സമ്മേളനത്തിൽ അയ്യപ്പ സേവാസംഘം പ്രസിഡന്റ് N ശശി കുമാർ,സെക്രട്ടറി വിനോയ് പി ജി ,ജോയിന്റ് സെക്രട്ടറി സുധീഷ് വേളത്ത്എന്നിവർ പങ്കെടുത്തു.ബഹറിനിലെ എല്ലാ സഹോദരി സഹോദരന്മാരും പങ്കെടുത്തു നമ്മുടെ നാടിന്റെ നന്മകൾ വരും തലമുറകൾക്കു കൂടി പകർന്നുകൊടുക്കണം എന്നു അവർ അഭ്യർത്ഥിച്ചു