- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ അയ്യപ്പസേവാസംഘം ബഹറിൻ ഒരുക്കിയ അയ്യപ്പൻ വിളക്ക് മഹോത്സവം അവിസ്മരണീയമായി
ശ്രീ അയ്യപ്പസേവാസംഘം ബഹറിനും ഇന്റർഅഡ്‌സ് ഇന്റർനാഷണൽ കമ്പനിയും സംയുക്തമായി 16-12-2018 ന് ഇന്ത്യൻ സ്‌കൂളിൽ വെച്ചു നടത്തിയ രണ്ടാമത് ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ബഹറിനിലെ സാംസ്‌കാരിക,രാഷ്ട്രീയ മത മേഖലകളിൽ നിന്നുള്ള പ്രമുഖരെകൊണ്ടും,ജാതിമതവർണ വിവേചനമില്ലാതെ പങ്കെടുത്ത സദസുകൊണ്ടും,വർണ വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. രാവിലെ 9 മണിയ്ക് ഭജനാമൃതത്തോടെ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ആരംഭിച്ചു.12 മണിയ്ക് അയ്യപ്പൻ കഞ്ഞി പാള പാത്രത്തിൽ ,പ്ലാവിലയിൽ നൽകി.ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മതസൗഹർധ സദസിൽ ഡിസ്‌കവർ ഇസ്ലാം പ്രതിനിധി മുഹമ്മദ് അഹമ്മദ് ഫക്രി,മനാമ സെന്റ് പോൾ ചർച് വികാരി റവ ഫാദർ ജേർജ് യോഹനാൻ, വിജയ് കുമാർ മുഖ്യ മനാമ ശ്രീകൃഷ്ണ ക്ഷേത്രം , രാധകൃഷ്ണൻ പിള്ള ബഹറിൻ കേരളീയ സമാജം എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ഘുറാനും ഭഗവദ് ഗീതയും , ബൈബിളും പാരായണം ചെയ്ത വേദിയിൽ വെച്ചു ശ്രീ അയ്യപ്പസേവാ സംഘത്തിന്റെ പ്രഥമ തത്വമസി പുരസ്‌കാരം ഫാത്തിമ അൽ മൻസൂരിക്കും, കെ ജി ബാബു രാജനും, സലാം മ
ശ്രീ അയ്യപ്പസേവാസംഘം ബഹറിനും ഇന്റർഅഡ്‌സ് ഇന്റർനാഷണൽ കമ്പനിയും സംയുക്തമായി 16-12-2018 ന് ഇന്ത്യൻ സ്‌കൂളിൽ വെച്ചു നടത്തിയ രണ്ടാമത് ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ബഹറിനിലെ സാംസ്‌കാരിക,രാഷ്ട്രീയ മത മേഖലകളിൽ നിന്നുള്ള പ്രമുഖരെകൊണ്ടും,ജാതിമതവർണ വിവേചനമില്ലാതെ പങ്കെടുത്ത സദസുകൊണ്ടും,വർണ വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
രാവിലെ 9 മണിയ്ക് ഭജനാമൃതത്തോടെ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം ആരംഭിച്ചു.12 മണിയ്ക് അയ്യപ്പൻ കഞ്ഞി പാള പാത്രത്തിൽ ,പ്ലാവിലയിൽ നൽകി.ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ മതസൗഹർധ സദസിൽ ഡിസ്‌കവർ ഇസ്ലാം പ്രതിനിധി മുഹമ്മദ് അഹമ്മദ് ഫക്രി,മനാമ സെന്റ് പോൾ ചർച് വികാരി റവ ഫാദർ ജേർജ് യോഹനാൻ, വിജയ് കുമാർ മുഖ്യ മനാമ ശ്രീകൃഷ്ണ ക്ഷേത്രം , രാധകൃഷ്ണൻ പിള്ള ബഹറിൻ കേരളീയ സമാജം എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഘുറാനും ഭഗവദ് ഗീതയും , ബൈബിളും പാരായണം ചെയ്ത വേദിയിൽ വെച്ചു ശ്രീ അയ്യപ്പസേവാ സംഘത്തിന്റെ പ്രഥമ തത്വമസി പുരസ്‌കാരം ഫാത്തിമ അൽ മൻസൂരിക്കും, കെ ജി ബാബു രാജനും, സലാം മമ്പാടുമൂലയ്ക്കും നൽകി ആദരിച്ചു.കേരള കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് സേവി മാത്തുണ്ണി,കെഎംസിസി വൈസ് പ്രസിഡന്റ് ജലീൽ,കേരള സമാജം മുൻ സെക്രട്ടറി മനോഹരൻ പാവറട്ടി,തൃശൂർ സംസ്‌കാര കൺവീനിർ ഗോപകുമാർ എന്നിവർ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് അയ്യയോസേവാസംഘം ബഹറിൻ നടത്തുന്ന പ്രവർത്തനങ്ങൾ എന്നും,മത സൗഹാർധത്തിനു ഉത്തമ ഉദാഹരണമാണ് ശ്രീ അയ്യപ്പൻ വിളക്ക് എന്നതും ഈ വിളക്ക് എല്ലാവരുടെ മനസിലും പുതിയ പ്രകാശമകട്ടെ എന്നും ആശംസിച്ചു.
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള വിദ്യാജ്യോതി പഠനസഹായവും ശ്രീ അയ്യപ്പസേവാസംഘം ബഹറിൻ പ്രഖ്യാപിച്ചു. മതസൗഹാർദ്ദം എന്ന സന്ദേശത്തെ അർത്ഥവതാക്കി കലാമണ്ഡലം ജിദ്ധ്യ ജയൻ നിർത്താവിഷ്‌കാരം ചെയ്ത അയ്യപ്പചരിതം.ശ്രീ അയ്യപ്പസേവാ സംഘം ബഹ്‌റിൻ സാരഥികൾ N ശശികുമാർ,വിനോയ് പി.ജി,സുധീഷ് വേളത്ത്,എന്നിവരും ശ്രീ അയ്യപ്പസേവാ സംഘം പ്രവർത്തകരും,ശ്രീ അയ്യപ്പസേവാ സംഘം വനിതാ വിഭാഗവും പരിപാടികൾക്ക് നേതൃത്വം നൽകി
.60 ൽ പരം സോപാനം വാദ്യകലാസംഘം കലാകാരന്മാർ അവതരിപ്പിച്ച പഞ്ചരിമേളത്തോടെ ശ്രീ അയ്യപ്പൻ വിളക്കു മഹോത്സവം ആരംഭിച്ചു.നാട്ടിൽ നിന്നെത്തിയ 11 പേർ അടങ്ങുന്ന മുണ്ടതിക്കോട് അനിയൻ നായരും സംഘവും ആയിരുന്നു 300 വാഴകൾ കൊണ്ട് പ്രതീകാത്മകമായ അമ്പലങ്ങളും വാവർ പള്ളിയും നിർമ്മിച്ച്, ഉടുക്കുപാട്ടിന്റെ താളത്തിൽ പാട്ടുകൾ പാടി വിളക്കു നടത്തിയത്.രാത്രിയിൽ മൂവായിരത്തിൽ പരം ആളുകൾ അന്നദാനത്തിൽ പങ്കെടുത്തു..സംഘാടക മികവുകൊണ്ടും മതസൗഹാർദ്ദം എല്ലാ മനുഷ്യ മനസുകളും എത്തിക്കാൻ ശ്രീ അയ്യപ്പ സേവസംഘത്തിന്റെ ലക്ഷ്യം കൊണ്ടും ബഹറിനിൽ ഏറ്റവും മികച്ച പരിപാടികളിൽ ഓന്നാമാതായി തീർന്നു ബഹറിൻ അയ്യപ്പ സേവസംഘത്തിന്റർ ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം.ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ രണ്ടാമത് ശ്രീ അയ്യപ്പൻ വിളക്കിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ നന്മ നിറഞ്ഞ മനസുകൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.