- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് വിവാദത്തെ ചെറുക്കാൻ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത ബിജെപി നേതാക്കളെ ചൂണ്ടി അസംഖാൻ; ലൗജിഹാദിനെ കുറിച്ച് ബിജെപിക്കാർ മുക്തർ അബാസ് നഖ്‌വിയോടും ഷാനവാസ് ഹുസൈനോടും ചോദിക്കണമെന്ന് സമാജ് വാദി നേതാവ്
ലവ് ജിഹാദെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നവർ ബിജെപിയിലെ മുക്തർ അബാസ് നഖ്‌വിയോടും ഷാനവാസ് ഹുസൈനോടും അതിന്റെ അർത്ഥത്തെ കുറിച്ച് ചോദിക്കണമെന്ന് സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും രാംപൂർ എംഎൽഎയുമായ അസംഖാൻ. അബാസിന്റെയും ഷാനവാസിന്റെയും ഭാര്യമാർ ഹിന്ദുക്കളാണെന്നും ഇവർക്കാണ് ഇതിനെക്കുറിച്ച് വ്യക്തമായി പറയാനാകുന്നതെന്നും അ

ലവ് ജിഹാദെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നവർ ബിജെപിയിലെ മുക്തർ അബാസ് നഖ്‌വിയോടും ഷാനവാസ് ഹുസൈനോടും അതിന്റെ അർത്ഥത്തെ കുറിച്ച് ചോദിക്കണമെന്ന് സമാജ് വാദി പാർട്ടിയുടെ മുതിർന്ന നേതാവും രാംപൂർ എംഎൽഎയുമായ അസംഖാൻ. അബാസിന്റെയും ഷാനവാസിന്റെയും ഭാര്യമാർ ഹിന്ദുക്കളാണെന്നും ഇവർക്കാണ് ഇതിനെക്കുറിച്ച് വ്യക്തമായി പറയാനാകുന്നതെന്നും അസം ഖാൻ പറഞ്ഞു.
ലവും ജിഹാദും പാവനമായ വാക്കുകളാണെന്നും ഇതിനെ പ്രശ്‌നവത്കരിച്ച് ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും അസംഖാൻ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അസംഖാൻ.
വ്യത്യസ്ത മതത്തില്പെട്ട രണ്ടുപേർ വിവാഹം കഴിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇതിനൊരു നല്ല ഉദാഹരണമാണ് ബിജെപിയുടെ തന്നെ അബാസ് നഖ് വിയും ഷാനവാസ് ഹുസൈനും. അബാസിന്റെ ഭാര്യ സീമയും ഷാനവാസിന്റെ ഭാര്യ രേണുവും വീട്ടമ്മമാരായി കഴിയുകയാണ്. അവർക്കാകും ഇതിനെക്കുറിച്ച് കൂടുതൽ പറയാനാകുക. ഹിന്ദു സ്ത്രീകളെ മതം മാറ്റാനായി മുസ്‌ളിങ്ങൾ ലൗ ജിഹാദ് നടത്തുന്നു എന്നു പറയുന്ന യോഗി ആദിത്യനാഥിനെപോലെയുള്ള നേതാക്കളെ പിടിച്ച് ജയിലിൽ ഇടുകയാണ് വേണ്ടതെന്നും അസംഖാൻ പറഞ്ഞു.
വളരെ കുറച്ച് ആൾക്കാരാണ് ലൗ ജിഹാദെന്നു പറഞ്ഞ് സമുദായങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവർക്കുള്ള മറുപടി രാജ്യത്തെ ബാക്കിയുള്ള ജനങ്ങൾ നൽകുമെന്നും അസം ഖാൻ പറഞ്ഞു.

