ലക്‌നോ: ശിവ സേനയെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ വീണ്ടും രംഗത്ത്. താജ്മഹൽ പൊളിച്ച ശേഷം ശിവസേന അവിടെ ശിവ ക്ഷേത്രം നിർമ്മിക്കണമെന്ന് അസം ഖാൻ പറഞ്ഞു. താജ് പൊളിച്ചാൽ അതിന് താനും സഹായിക്കാമെന്നും അസംഖാൻ പരിഹസിച്ചു. നേരത്തെ ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം ഖാൻ രംഗത്ത് വന്നിരുന്നു.