- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു
ഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്‌കൂൾ ബഹറിൻ സന്ദർശിച്ചു. ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ക്യാംപസിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫർ മൈദാനി (സ്പോർട്സ് ), സജി ആന്റണി (ഐ.ടി),ഭൂപീന്ദർ സിങ് (ട്രാൻസ്പോർട് ), പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, കായികാധ്യാപകർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സ്‌കൂളിലെ അണ്ടർ 16 ക്രിക്കറ്റ് ടീം അംഗങ്ങളുമായി മുഹമ്മദ് അസറുദ്ധീൻ ആശയ വിനിമയം നടത്തി. ക്രിക്കറ്റ് കളിയിൽ വിജയം വരിക്കാൻ കഠിന പരിശ്രമം അനിവാര്യമാന്നെന്നു മുഹമ്മദ് അസറുദ്ധീൻ ടീം അംഗങ്ങളെ ഉപദേശിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ തന്റെ അക്കാദമയിൽ പരിശീലനം നൽകുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു. മികച്ച ബാറ്റ്‌സ്മാനും ഫീൽഡറുമായിരുന്ന അസ്ഹർ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ
ഇന്ത്യൻ ക്രിക്കറ് ടീമിന്റെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ ഇന്ത്യൻ സ്‌കൂൾ ബഹറിൻ സന്ദർശിച്ചു. ഇസ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ക്യാംപസിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫർ മൈദാനി (സ്പോർട്സ് ), സജി ആന്റണി (ഐ.ടി),ഭൂപീന്ദർ സിങ് (ട്രാൻസ്പോർട് ), പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, കായികാധ്യാപകർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്ത്യൻ സ്‌കൂളിലെ അണ്ടർ 16 ക്രിക്കറ്റ് ടീം അംഗങ്ങളുമായി മുഹമ്മദ് അസറുദ്ധീൻ ആശയ വിനിമയം നടത്തി. ക്രിക്കറ്റ് കളിയിൽ വിജയം വരിക്കാൻ കഠിന പരിശ്രമം അനിവാര്യമാന്നെന്നു മുഹമ്മദ് അസറുദ്ധീൻ ടീം അംഗങ്ങളെ ഉപദേശിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ തന്റെ അക്കാദമയിൽ പരിശീലനം നൽകുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു.
മികച്ച ബാറ്റ്‌സ്മാനും ഫീൽഡറുമായിരുന്ന അസ്ഹർ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ ഒൻപതിനായിരത്തിലധികം റൺസും നേടിയ അസ്ഹറുദ്ദീൻ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളുമായിരുന്നു. ഇരുപത്തൊന്നാം വയസ്സിൽത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് അസറുദ്ധീൻ തന്റെ വരവറിയിച്ചത് ലോകറെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു. 1984-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികൾ ഇന്നും മറികടക്കപ്പെടാത്ത ലോകറെക്കോർഡായി നിലനിൽക്കുന്നു.