മലപ്പുറം: ആന്ധ്രയിൽനിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസിൽ നാലുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയിൽയിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ പിടിയിൽ.

ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, സിഐ.സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ.സി.കെ.നൗഷാദും സംഘവും നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നരകിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി ശരത്ത് (41) നെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിൽ വച്ച്അറസ്റ്റ് ചെയ്തത്.

ആന്ധ്രയിൽ യിൽ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്ത്. സംഘത്തിലെ താമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ഈ വർഷം ജനുവരിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവുമായി വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു .ആ കേസിൽ നാലുമാസം മുൻപാണ് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയിൽ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.

ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനാൽ ജാമ്യം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ. സിഐ.സി.അലവി എന്നിവർ അറിയിച്ചു. പെരിന്തൽമണ്ണ എസ്‌ഐ.സി.കെ.നൗഷാദ്,പ്രൊബേഷൻ എസ്‌ഐ.ഷൈലേഷ് , എഎസ്ഐ ബൈജു, സജീർ,ഉല്ലാസ്, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .