- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിനെതിരെ കുരയ്ക്കുന്നവളുടെ മുഖത്ത് ആസിഡ് ഒഴിക്കണം; മുഖം വികൃതമാകുമ്പോ ഇവളുടെ ശരീരം ഒട്ടി നടക്കാൻ ആളുണ്ടാകുമോ എന്നറിയാലോ...; അസ്നിയ അഷ്മിനെതിരേ സൈബർ ആക്രമണം ശക്തം; പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും ആരോപണം
ബാംഗ്ലൂർ: മാഹീത്ത പെമ്പുള്ളേര കണ്ടുക്കാ എന്നു പാടി മലയാളികളുടെ മനസിൽ ഇടംപിടിച്ച അസ്‌നിയയ്‌ക്കെതിരേ വീണ്ടും സൈബർ സദാചാരവാദികളുടെ ആക്രമണം. ഇസ്ലാമിനെതിരേ കുരയ്ക്കുന്നവളുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനീർ ധീര എന്നയാളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖരാജ്, നടനും പാട്ടുകാരനുമായ ഊരാളി ബാൻഡിലെ മാർട്ടിൻ, കഥാകൃത്ത് ലാസർ ഷൈൻ എന്നിവരോടൊത്ത് തൃശൂർ സാഹിത്യ അക്കാഡമി മുറ്റത്ത് ഇരിക്കുന്ന ചിത്രം ഫേസ്‌ബുക് പ്രൊഫൈലിൽ കവർ ചിത്രമായി അസ്‌നിയ നല്കിയിരുന്നു. ഇതിന്റെ അടിയിലാണ് കമന്റായി ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഇവൾ വേണേൽ ഇവളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. പെറ്റ തള്ളക്കും തന്തക്കും ഒന്നുമില്ലേൽ പിന്നെ നമുക്കെന്താ. പക്ഷെ ഇസ്ലാമിനെതിരെ കുരച്ചാൽ. ഇവളുടെയൊക്കെ മുഖത്തു ആസിഡ് ഒഴിക്കണം. മുഖം വികൃതമാകുമ്പോ ഇവളുടെ ശരീരം ഒട്ടി നടക്കാൻ ആളുണ്ടാകുമോ എന്നറിയാലോ' എന്നാണ് മുനീർ ധീര കമന്റ് ചെയ്തിരിക്കുന്നത്. ഈ ഭീഷണി കമന്റിനെ ചോദ്യംചെയ്ത് ധാരാ
ബാംഗ്ലൂർ: മാഹീത്ത പെമ്പുള്ളേര കണ്ടുക്കാ എന്നു പാടി മലയാളികളുടെ മനസിൽ ഇടംപിടിച്ച അസ്‌നിയയ്‌ക്കെതിരേ വീണ്ടും സൈബർ സദാചാരവാദികളുടെ ആക്രമണം. ഇസ്ലാമിനെതിരേ കുരയ്ക്കുന്നവളുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനീർ ധീര എന്നയാളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ രേഖരാജ്, നടനും പാട്ടുകാരനുമായ ഊരാളി ബാൻഡിലെ മാർട്ടിൻ, കഥാകൃത്ത് ലാസർ ഷൈൻ എന്നിവരോടൊത്ത് തൃശൂർ സാഹിത്യ അക്കാഡമി മുറ്റത്ത് ഇരിക്കുന്ന ചിത്രം ഫേസ്‌ബുക് പ്രൊഫൈലിൽ കവർ ചിത്രമായി അസ്‌നിയ നല്കിയിരുന്നു. ഇതിന്റെ അടിയിലാണ് കമന്റായി ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഇവൾ വേണേൽ ഇവളുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. പെറ്റ തള്ളക്കും തന്തക്കും ഒന്നുമില്ലേൽ പിന്നെ നമുക്കെന്താ. പക്ഷെ ഇസ്ലാമിനെതിരെ കുരച്ചാൽ. ഇവളുടെയൊക്കെ മുഖത്തു ആസിഡ് ഒഴിക്കണം. മുഖം വികൃതമാകുമ്പോ ഇവളുടെ ശരീരം ഒട്ടി നടക്കാൻ ആളുണ്ടാകുമോ എന്നറിയാലോ' എന്നാണ് മുനീർ ധീര കമന്റ് ചെയ്തിരിക്കുന്നത്. ഈ ഭീഷണി കമന്റിനെ ചോദ്യംചെയ്ത് ധാരാളം പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്.
ബാംഗ്ലൂരിൽ നിയമ വിദ്യാർത്ഥിനിയായ അസ്‌നിയ യാത്രകൾ നടത്തുന്നതും സുഹൃത്തുക്കളോടൊന്നിച്ചുള്ള ചിത്രങ്ങൾ ഫേസ്‌ബുക്കിൽ ഇടുന്നതും പതിവാണ്. നാദാപുരത്തുള്ള വീട്ടിലെത്തി ഇതിന്റെ പേരിൽ ഭീഷണികളുയർന്നിരുന്നു. പ്രാദേശിക വാട്ട്‌സപ്പ് ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ മാനക്കേടുണ്ടാക്കുന്ന കമന്റുകളോടെ പ്രചരിപ്പിച്ചതോടെ പ്രതികരണവുമായി അസ്‌നിയ ഫേസ്‌ബുക്കിൽ നേരിട്ടെത്തി.
മുസ്ലിം ലീഗിന്റെയടക്കം പ്രാദേശിക നേതൃത്വത്തെ പേരെടുത്തു പറഞ്ഞായിരുന്നു അസ്‌നിയയുടെ വിമർശനം. അസ്‌നിയ പരസ്യപ്രതികരണം നടത്തിയതോടെ മതവാദികൾ സൈബർ അക്രമണം ആരംഭിച്ചു. അസ്‌നിയ സദാചാര ഗുണ്ടായിസത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നിലവിൽ വ്യക്തമായ തെളിവുകളോടെ നൽകിയ പരാതിയുടെ കാര്യത്തിൽ പൊലീസ് നടപടി എടുത്തിട്ടില്ല. ഇൻബോക്സിൽ പലവിധ വധഭീഷണികൾ വരുന്നുണ്ട്. മതത്തിന്റെ പേരിലാണ് ഭീഷണി. ഇപ്പോൾ ആസിഡ് ഭീഷണിയാണ്. ഇതൊരു ഭീഷണിമാത്രമായി കാണാനാവില്ല. ഇതൊക്കെ ചെയ്യുന്നവരുമാണല്ലോ. ഭയന്നു ജീവിക്കാനോ അവർ പറയുന്നത് അനുസരിക്കാനോ എന്നെ കിട്ടില്ല- അസ്നിയ പറയുന്നു.