നാല് മാസത്തെ കനത്ത നിയന്ത്രണങ്ങൾക്ക് ശേഷം ബ്രിട്ടീഷ് കൊളംബിയിയിൽ ഇളവ് അനുവദിച്ചത് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ജനങ്ങൾ. പാർക്കുകളിലും ബിച്ചുകളിലും അടക്കം പൊതുസ്ഥലങ്ങളിൽ പത്ത് പേരിലധികം ഒന്നിച്ച് കൂടാനാണ് അനുവാദം നല്കിയത്. കഴിഞ്ഞ നവംബർ മുതൽ ഔ ട്ട്ഡോർ സമ്മേളനങ്ങൾ നിരോധിക്കുകയും താമസക്കാർക്ക് പുറത്തേക്ക് നടക്കാൻ മാത്രം അനുവാദം ആണ് നല്കിയിരുന്നത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുടുംബങ്ങൾക്ക് ഒന്നിച്ച് ഒത്തുകൂടാനും പാർട്ടികൾ നടത്താനും സാധിക്കും. എന്നാൽ ഒത്ത് കൂടുമ്പോൾ വ്യത്യസ്ത ഗ്രൂപ്പുകളുമായി ഇടപെഴകാതെ ആളുകൾ ഒരേ ഗ്രൂപ്പിൽ തന്നെ തുടരണമെന്ന നിർദ്ദേശിച്ചിട്ടുണ്ട്.

സമീപ ആഴ്ചകളിൽ പ്രവിശ്യയിലെ കേസ് നമ്പറുകൾ പ്രതിദിനം 500 ആയി ഉയർന്നിട്ടുണ്ടെങ്കിലും ഇളവുകൾ കേസ് നിരക്ക് വർദ്ധിപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പുറത്തു പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ രാത്രി എട്ടിന് ശേഷം റെസ്റ്റോറന്റുകൾ, ബാർ, മദ്യവിൽപ്പന ശാലകൾ എന്നിവിടങ്ങളിലും മദ്യവിൽപ്പന നിരോധിക്കും. പുതുവത്സരാഘോഷത്തിൽ സമാനമായ ഒരു തന്ത്രമായ സെന്റ് പാട്രിക് ദിനത്തിലെ ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.