രാജ്യത്തിന്റെ ഭൂരിഭാഗവും പ്രവിശ്യകളും ഈ മാസം അവസാനത്തോടെ മാസ്‌ക് നിർബന്ധമാക്കുന്നത് നീക്കം ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ വിദഗ്ദ്ധർ പറയുന്നത്, മുഖം മൂടുന്നത് തിരഞ്ഞെടുക്കുന്നത് ഓരോ വ്യക്തിയുടെ ഉത്തരവാദിത്തം ആയി മാറും.

ഒന്റാരിയോയും ബ്രിട്ടീഷ് കൊളംബിയയും ആണ് മാസ്‌ക് ഉപയോഗം ആദ്യം എടുത്തുകളയുക. ഒന്റാരിയോ മാർച്ച് 21ന് സ്‌കൂളുകളിലും മറ്റ് ഇൻഡോർ കേന്ദ്രങ്ങളിലും നിർബന്ധിത മാസ്‌ക് ഉപയോഗം അവസാനിപ്പിച്ചേക്കും. മാർച്ച് 21ന് മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത അവസാനിപ്പിച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നല്കുന്ന വിവരം.

ആശുപത്രികൾ, പ്രാർത്ഥനാ കേന്ദ്രങ്ങൾ, ദീർഘകാല പരിചരണ സംവിധാനങ്ങൾ എന്നിവ ഒഴികെ എല്ലായിടങ്ങളിലും നിർബന്ധിത മാസ്‌ക് ധരിക്കൽ മാർച്ച് 21നകം പ്രവിശ്യ അവസാനിപ്പിക്കുമെന്നാണ് സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുന്ന വിവരം. എന്നാൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് പ്രസ്തുത തിയ്യതിക്കു ശേഷവും മാസ്‌ക് ഉപയോഗിക്കേണ്ടി വന്നേക്കാം.ജനുവരി അവസാനത്തോടെ മരണനിരക്കിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പ്രവിശ്യയിൽ ഇപ്പോഴും ആഴ്ചയിൽ ഡസൻ കണക്കിന് മരണങ്ങൾ കോവിഡിനെ തുടർന്ന് സംഭവിക്കുന്നുണ്ട്.

ബി.സി. ഇൻഡോർ പൊതു ഇടങ്ങൾക്കുള്ള മാസ്‌ക് മാൻഡേറ്റ് വെള്ളിയാഴ്ച പിൻവലിക്കുന്നു, വരും ആഴ്ചകളിൽ വാക്സിൻ പാസ്പോർട്ടുകളുടെ ഉപയോഗം ഇനി ആവശ്യമില്ല. എന്നാൽ സ്പ്രിങ് ബ്രേക്ക് അവസാനിക്കുന്നതുവരെ സ്‌കൂളുകൾ എന്നിവ പോലുള്ള ചില ക്രമീകരണങ്ങളിൽ ഇപ്പോഴും മാസ്‌കുകൾ ആവശ്യമാണ്.

ഏപ്രിൽ 8 മുതൽ ബിസി വാക്‌സിൻ പാസ്പോർട്ട് സംവിധാനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു.