റെ നാളുകളായി ഭീതി വിതച്ച് നിലനില്ക്കുന്ന കാട്ടുതീയുടെ ആശങ്ക ഒഴിയാതെ കഴിയുകയാണ് ബ്രിട്ടീഷ് കൊളംമ്പിയയിലെ ജനങ്ങൾ. ഏകദേശം 4, 260 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 840 ഓളം സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്നത്. ഇത് പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംമ്പിയയിലെ പല പ്രദേശങ്ങളും ഇപ്പോഴും കനത്ത പുകയിൽ മുങ്ങിയിരിക്കുകയാണ്.

ഏകദേശം 300 ലധികം വീടുകൾ തീപിടുത്തത്തെ തുടർന്ന് നശിച്ചതായാണ് റിപ്പോർട്ട്.പല കെട്ടിടങ്ങളും ഇതുവരെ തിരിച്ചറിയാനാകത്ത വിധം നശിച്ചിരിക്കുകയാണ്. നാശനഷ്ടങ്ങൾ നികത്താനായി ഗവൺമെന്റ് 6.2 മില്യൺ ഡോളർ തുക ചിലവഴിച്ചിട്ടുണ്ട്. 3,700 ഓളം ജനങ്ങൾ ഈ പ്രദേശത്തെ കാട്ടുതീ ഭീഷണി മൂലം കുടിയൊഴിപ്പിക്കൽ നേരിടുകയാണ്.

കനത്ത പുക മൂലം കാംലൂപ്‌സ് വിമാനത്താവളത്തിലെ വിമാനസർവ്വീസുകൾ പലതും റദ്ദാക്കുകയും താമസം നേരിടുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.കൂടാതെ തീപടുത്ത സാധ്യത ഉള്ളതിനാൽ സമീപപ്രദേശമായ ആൽബർട്ടാ വനത്തിലും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ പ്രദേശത്ത് കൂടിയുള്ള ഓഫ് ഹൈവേ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.