ബ്രിട്ടീഷ് കൊളംബിയയിൽ നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മെയ് വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഒത്തുചേരലുകൾ, ഇവന്റുകൾ, ഇൻഡോർ ഡൈനിങ്, ഗ്രൂപ്പ് ഫിറ്റ്‌നസ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം മെയ് വരെ നിരോധനം തുടരും. നിലവിലെ നിയന്ത്രണങ്ങൾ മെയ് 24 അർദ്ധരാത്രി വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും,

ബി.സിയിലെ പ്രതിദിന കേസുകളുടെ എണ്ണം താഴ്ന്ന നിലവാരത്തിലെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാത്തതാണ് നിയന്ത്രങണങ്ങൾ തുടരാൻ കാരണം. നിയന്ത്രണങ്ങൾക്കൊപ്പംപ്രവിശ്യയിലുടനീളം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ്ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാാക്കാനും നിർദ്ദേശമുണ്ട്.

ക്യാംപർമാർ, ട്രെയിലറുകൾ എന്നീ വിനോദ വാഹനങ്ങൾക്കുള്ള ബുക്കിങ് സ്വീകരിക്കുന്നത് ബിസി ഫെറീസ് ഈ ആഴ്ച അവസാനം നിർത്തും.അവശ്യ യാത്രക്കാരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഇതിനകം റിസർവേഷൻ നടത്തിയ യാത്രക്കാരെയും ഫെറി സർവീസ് ബന്ധപ്പെടും.