ബ്രിട്ടീഷ് കൊളംബിയയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തി എത്തിയ കാട്ടുതീയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഏകദേശം 41 ഓളം വീടുകൾ നശിച്ചതായാണ് പ്രഥമിക റിപ്പോർട്ട്. എന്നാൽ ഇനിയും എണ്ണം ഉയരാമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇപ്പോഴും 35 000 ത്തോളം പേർ ഒഴിപ്പിക്കൽ ഭീഷണി നേരിടുകയും 13000 ലധികം പ്രേദേശങ്ങളിൽ മുന്നറിയിപ്പ് ഉണ്ടെന്നുമാണ് സൂചന.

കാട്ടുതീയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ധനസഹായം നല്കിവരുന്നുണ്ട്. ഇപ്പോഴും ഈ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ ഭീഷണി നിലനില്ക്കുന്നുണ്ട്. ഇപ്പോഴും തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ഈ പ്രദേശത്തെ പാതകളും പാർക്കുകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.ഈ പ്രദേശങ്ങളിലുള്ളവരുടെ സഹായങ്ങൾക്ക് കനേഡിയൻ സേനയും രംഗത്തുണ്ട്.