കാലിഫോർണിയ: ഡോ.ബി. ആർ. അംബേദ്കറിന്റെ 125 ാം ജന്മദിനം സിലിക്കോൺവാലിയിലെ ഇന്ത്യാ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു. ഇന്തോ അമേരിക്കൻ സംഘടനകളും സാൻഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.

ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അംബാസിഡർ വെങ്കിടേശൻ അശോക് നിലവിളക്ക് കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ഡോ.അംബേദ്കറുടെ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പ്രഭാഷണം നടത്തി. രാഷ്ട്ര നിർമ്മാണത്തിനും രാജ്യത്തിന്റെ പുരോഗതിക്കും അംബേദ്കർ നൽകിയ സംഭാവനകൾ വളരെ പ്രാധാന്യമർഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒ. പി. ബാല്ലി, ഹർമേഷ് കുമാർ, ശ്രീരാംകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പ്രസംഗിച്ചു. ഡോ.അംബേദ്കറിന്റെ ജീവ ചരിത്രത്തെക്കുറിച്ചുള്ള ലഘു ഫിലിമിന്റെ പ്രദർശനവും സുവനീറിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.