- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസം മുൻപ് വരെ ആറാട്ടിന്റെ വിശേഷങ്ങൾ തിരക്കിയിരുന്നു; ചിത്രത്തിൽ പ്രദീപ് പറയുന്ന ഡയലോഗ് ഉണ്ട് കഴിവുള്ള കലാകാരനായിരുന്നുവെന്ന്, പ്രദീപും അതേ; കോട്ടയം പ്രദീപിന്റെ വിയോഗത്തിൽ കുറിപ്പുമായി ബി ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം: ആറാട്ട് നാളെ തിയറ്റുകളിൽ എത്തുകയാണ്. റിലീസിന്റെ ഒരുക്കങ്ങൾ തകൃതിയായിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇന്ന് കാലത്ത് ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച നടൻ കോട്ടയം പ്രദീപിന്റെ മരണം. പ്രദീപിന്റെ വിയോഗത്തിൽ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രത്തിൽ മോഹൻലാലും പ്രദീപും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നുവെന്നും രണ്ടു ദിവസം മുമ്പും പ്രദീപ് ആറാട്ടിന്റെ വിശേഷങ്ങൾ ചോദിച്ച് വിളിച്ചിരുന്നെന്നും ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഓർമിക്കുന്നു.
ബി.ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ്
പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഃഖകരമായ ആ വാർത്തയാണ്. ' നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. 'ആറാട്ടി'ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ