- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോ മോനേ ജഗദീഷേ...'; ഗണേശ് കുമാറിന്റെ പ്രചാരണത്തിനെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിന് ബി ഉണ്ണിക്കൃഷ്ണന്റെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിന് മറുപടിയുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. പരിഹാസത്തിൽ ചാലിച്ച മറുപടിയാണു ബി ഉണ്ണിക്കൃഷ്ണൻ ജഗദീഷിനു നൽകിയത്. 'ബ്ലാക്ക്മെയിലോ?? പോ മോനേ, ജഗദീഷേ...' എന്നാണ് ബി ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. തനിക്ക് ധാർമ്മികപിന്തുണ നൽകിയ മോഹൻലാൽ ഗണേശിന് വേണ്ടി പ്രചരണത്തിന് എത്തിയതിന് പിന്നിൽ ബ്ലാക്ക്മെയിൽ ആണെന്ന് ആരോപണമുണ്ട് എന്നാണ് ജഗദീഷ് പറഞ്ഞത്. മോഹൻലാലിനെ ബ്ലാക്ക് മെയിൽ ചെയ്ത് വരുത്തിയതാണെന്ന ആരോപണം അന്വേഷിക്കണമെന്നും ജഗദീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞതായും വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കിൽ ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചത്.
തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിന് മറുപടിയുമായി സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ. പരിഹാസത്തിൽ ചാലിച്ച മറുപടിയാണു ബി ഉണ്ണിക്കൃഷ്ണൻ ജഗദീഷിനു നൽകിയത്.
'ബ്ലാക്ക്മെയിലോ?? പോ മോനേ, ജഗദീഷേ...' എന്നാണ് ബി ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
തനിക്ക് ധാർമ്മികപിന്തുണ നൽകിയ മോഹൻലാൽ ഗണേശിന് വേണ്ടി പ്രചരണത്തിന് എത്തിയതിന് പിന്നിൽ ബ്ലാക്ക്മെയിൽ ആണെന്ന് ആരോപണമുണ്ട് എന്നാണ് ജഗദീഷ് പറഞ്ഞത്. മോഹൻലാലിനെ ബ്ലാക്ക് മെയിൽ ചെയ്ത് വരുത്തിയതാണെന്ന ആരോപണം അന്വേഷിക്കണമെന്നും ജഗദീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞതായും വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്കിൽ ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചത്.
Next Story