ങ്കമാലി ഡയറീസിലെ ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിർമ്മാതാവാകാൻ പ്രശസ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.

ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി. ഉണ്ണികൃഷ്ണനെ കൂടാതെ ലിജോ ജോസ് പെല്ലിശേരി, ചെന്പൻ വിനോദ് ജോസ് എന്നിവരും നിർമ്മാതാക്കളാണ്.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വില്ലനാണ് ബി. ഉണ്ണികൃഷ്ണന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. വില്ലന്റെ റിലീസിനു ശേഷം ആന്റണിയുടെ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്നാണ് അറിയുന്നത്.

അങ്കമാലി ഡയറീസിൽ വിൻസെന്റ് പെപ്പെ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിലിടം നേടിയ നടനാണ് ആന്റണി വർഗീസ്.