കൊച്ചി: ഏറെ പ്രതീക്ഷയോടെ എത്തിയ വില്ലൻ തീയറ്റിറിൽ വലിയ വിജയമായില്ലെങ്കിലും പലയിടത്ത് നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സൂപ്പർതാര ബിഗ് ബഡ്ജറ്റ് ത്രില്ലർ സിനിമളിൽ നിന്ന് ഒരു ഇടവേളയെടുത്ത് ഒരു ചെറിയ ചിത്രവുമായ് എത്തുകയാണ് ബി.ഉണ്ണികൃഷ്ണൻ.

സമകാലിക വിഷങ്ങളിലൂടെ യാത്ര തിരിക്കുന്ന ചിത്രമാണ് ഇതെന്നാണ് സൂചന. നോട്ട് നിരോധനവും അതിനോടനുബന്ധിച്ച സംഭവ വികാസങ്ങളുമായിരിക്കും കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.ഇതേ പ്രമേയം അവതരിപ്പിച്ച രഞ്ജിത്-മമ്മൂട്ടി ചിത്രം പുത്തൻപണത്തിൽ നിന്ന് വ്യത്യസ്തമായി നോട്ട് നിരോധനം എങ്ങനെ ഒരു ശരാശരിക്കാരനെ ബാധിക്കുന്നുവെന്ന വിഷയത്തിലെ രാഷ്ട്രീയം ചോരാതെ അവതരിപ്പിക്കുകയാണ് ഇന്ത്യയെ കണ്ടത്തൽ എന്ന ചിത്രത്തിലൂടെ.

പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായക വേഷത്തിലെത്തുമെന്നാണ് സൂചന. തന്റെ പതിവ് ത്രില്ലർ സ്വഭാവ സിനിമകളിൽ നിന്നും മാറിയുള്ള ചിത്രമാവും ഉണ്ണിക്കൃഷ്ണൻ ഒരുക്കുക എന്നാണ് സൂചന.

ഇന്ത്യയെ കണ്ടെത്തൽ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സുരാജിന്റെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും എന്നാണ് സൂചനകൾ.
ഹാസ്യതാരത്തിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്കുള്ള ദേശീയ അവാർഡ് ജേതാവായ സുരാജിന്റെ ചുവടുമാറ്റം ശ്രദ്ധേയമായിരുന്നു. ഈയിടെ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണമാണ്.

സുരാജ് നായകനായി സത്യാന്വേഷണ പരീക്ഷകൾ എന്ന ചിത്രമാണ് ഇനി വരാനുള്ളത്. സുബിൽ സംവിധാനം ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിൽ ക്ലർക്കായി എത്തുന്നു. നാല് ദശാബ്ദത്തോളമായി തിരുവനന്തപുരത്തെ കോടതിയിൽ ക്ലർക്കായി ജോലി നോക്കുന്ന അയ്യ പിള്ള എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.