- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനെയൊരു ചോദ്യം എന്നോടാരും ചോദിച്ചിട്ടുമില്ല; ഇങ്ങനെ സ്വയം പുകഴ്ത്തുന്ന ഒരുത്തരം ഞാൻ കൊടുത്തിട്ടുമില്ല; ആരോ എന്നെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്; വില്ലൻ സിനിമ കൊലമാസ് ആണോ എന്ന് ചോദിച്ച ആരാധകന് ക്ലാസ് ത്രില്ലറെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ മറുപടി
തിരുവനന്തപുരം: മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന വില്ലൻ ക്രൈം തില്ലറിനായി ആരാധകർ അക്ഷമയോടെ കാത്തിരിപ്പാണ്. 8 കെ റെസല്യൂഷനിൽ ഇറങ്ങുന്ന മലയാള ചിത്രം എന്ന സവിശേഷതയുമുണ്ട്. ഈ മാസം 28 നാണ് ചിത്രം ഇറങ്ങുന്നത്. വില്ലനെ കുറിച്ചുള്ള ആകാംക്ഷ സഹിക്ക വയ്യാതെ ഒരു ആരാധകൻ ചോദിച്ച ചോദ്യവും താൻ നൽകിയ ഉത്തരവുമാണ് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. താൻ ഉൾപ്പടെ ലക്ഷക്കണക്കിന് ലാൽ ഫാൻസ് വില്ലൻ കാണാൻ ടിക്കറ്റെടുക്കുമെന്നും, കാത്തിരിക്കാൻ വയ്യാത്തതുകൊണ്ട് ചിത്രം കൊലമാസ് ആണോയെന്നുമാണ് ആരാധകന്റെ ചോദ്യം. വില്ലൻ മാസ് മാത്രമല്ല ക്ലാസുമാണെന്നാണ് ഉണ്ണികൃഷ്ണന്റെ മറുപടി.തന്നോട് ഇങ്ങനൊയൊരു ചോദ്യം ആരും ചോദിച്ചിട്ടില്ലെന്നും, ആരോ തന്നെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്നുമാണ് സംവിധായകന്റെ നർമം കലർന്ന പ്രതികരണം.
തിരുവനന്തപുരം: മോഹൻലാൽ മുഖ്യവേഷത്തിലെത്തുന്ന വില്ലൻ ക്രൈം തില്ലറിനായി ആരാധകർ അക്ഷമയോടെ കാത്തിരിപ്പാണ്. 8 കെ റെസല്യൂഷനിൽ ഇറങ്ങുന്ന മലയാള ചിത്രം എന്ന സവിശേഷതയുമുണ്ട്. ഈ മാസം 28 നാണ് ചിത്രം ഇറങ്ങുന്നത്. വില്ലനെ കുറിച്ചുള്ള ആകാംക്ഷ സഹിക്ക വയ്യാതെ ഒരു ആരാധകൻ ചോദിച്ച ചോദ്യവും താൻ നൽകിയ ഉത്തരവുമാണ് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
താൻ ഉൾപ്പടെ ലക്ഷക്കണക്കിന് ലാൽ ഫാൻസ് വില്ലൻ കാണാൻ ടിക്കറ്റെടുക്കുമെന്നും, കാത്തിരിക്കാൻ വയ്യാത്തതുകൊണ്ട് ചിത്രം കൊലമാസ് ആണോയെന്നുമാണ് ആരാധകന്റെ ചോദ്യം. വില്ലൻ മാസ് മാത്രമല്ല ക്ലാസുമാണെന്നാണ് ഉണ്ണികൃഷ്ണന്റെ മറുപടി.തന്നോട് ഇങ്ങനൊയൊരു ചോദ്യം ആരും ചോദിച്ചിട്ടില്ലെന്നും, ആരോ തന്നെ സഹായിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടെന്നുമാണ് സംവിധായകന്റെ നർമം കലർന്ന പ്രതികരണം.
Next Story