- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ചക്ര ബൈക്കിൽ ലോക പര്യടനം നടത്തുന്ന ബി. വി നാരായണ ബഹ്‌റൈൻ കേരളീയ സമാജത്തിലെത്തി
നാലു ചക്ര ബൈക്കിൽ ലോക പര്യടനം നടത്തുന്ന ബി. വി നാരായണ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തി. 19-ാം വയസിൽ സൈക്കിളിൽ തുടങ്ങിയ ലോകയാത്ര 36 വർഷം പിന്നിട്ട് നാലു ചക്ര ബൈക്കിൽ എത്തി നിൽക്കുകയാണ്. തന്റെ ലോക പര്യടന അനുഭവങ്ങൾ സമാജം അംഗങ്ങളുമായി അദ്ദേഹം പങ്കുവച്ചു. മികച്ച സ്വീകരണമാണ് കേരളീയ സമാജം നാരായണയ്ക്ക് ഒരുക്കിയത്. മലയാളി അല്ലാതിരുന്നിട്ടും തന

നാലു ചക്ര ബൈക്കിൽ ലോക പര്യടനം നടത്തുന്ന ബി. വി നാരായണ ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തി. 19-ാം വയസിൽ സൈക്കിളിൽ തുടങ്ങിയ ലോകയാത്ര 36 വർഷം പിന്നിട്ട് നാലു ചക്ര ബൈക്കിൽ എത്തി നിൽക്കുകയാണ്. തന്റെ ലോക പര്യടന അനുഭവങ്ങൾ സമാജം അംഗങ്ങളുമായി അദ്ദേഹം പങ്കുവച്ചു. മികച്ച സ്വീകരണമാണ് കേരളീയ സമാജം നാരായണയ്ക്ക് ഒരുക്കിയത്. മലയാളി അല്ലാതിരുന്നിട്ടും തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
1979 ൽ തന്റെ 19-ാം വയസിലാണ് നാരായണ സൈക്കിളിൽ ആദ്യ ലോകയാത്ര നടത്തിയത്. 55 ലോക രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച് 90,000 കിലോ മീറ്ററാണാ നാരായണ അന്ന് താണ്ടിയത്. 19 മാസം കൊണ്ടാണ് ഈ യാത്ര പൂർത്തീകരിച്ചത്.
8 വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ വലതു കാലിന്റെ സ്വാധീനം നഷ്ടമായതോടെയാണ് യാത്ര നാലു ചക്ര ബൈക്കിലേക്ക് മാറ്റിയത്. ബൈക്ക് 4 ചക്ര വാഹനമായി മാറ്റിയെടുത്തതും നാരായണ തനിച്ചാണ്.

