- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ റദ്ദുചെയ്ത് തുടങ്ങിയതോടെ സഹായഹസ്തം നീട്ടി ഖത്തർ എയർവേസ്; ഒമ്പത് വിമാനങ്ങളും ജീവനക്കാരും ലണ്ടനിലെത്തി സമരം പൊളിക്കും
ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനിലെ വിമാനസർവീസുകൾ നിലച്ചുതുടങ്ങി. ഹീത്രു വിമാനത്താവളത്തിൽ സമരം ആദ്യദിനം നാല് വിമാനങ്ങൾ റദ്ദാക്കുന്നതിനിടയാക്കി. യാത്രക്കാരുടെ പ്രതിഷേധമുയരുന്നതിനിടെ, ബ്രിട്ടീഷ് എയർവേസിന് സഹായഹസ്തവുമായി ഖത്തർ എയർവേസെത്തി. ബ്രിട്ടീഷ് എയർവേസിൽ 20 ശതമാനം ഓഹരിയുടമകളാണ് ഖത്തർ എയർവേസ്. ഒമ്പത് വിമാനങ്ങളും അതിനാവശ്യമായ ജീവനക്കാരെയും ബ്രിട്ടനിലേക്ക് അയക്കാമെന്നാണ് ഖത്തർ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒമ്പത് വിമാനങ്ങൾ ഇതിനായി ലണ്ടനിലേക്ക് പുറപ്പെട്ടതായി ഖത്തർ എയർവേയ്‌സിലെ അധികൃതർ പറഞ്ഞു. ഹീത്രൂവിൽനിന്നുള്ള നാല് വിമാനങ്ങളാണ് സമരത്തെത്തുടർന്ന് റദ്ദാക്കിയത്. മസ്‌കറ്റിലേക്കുള്ള റിട്ടേൺ ട്രിപ്പും ഒമാനിലേക്കും ദോഹയിലേക്കമുള്ള വിമാനങ്ങളും റദ്ദാക്കിയതിൽപ്പെടുന്നു. ഇതേ റൂട്ടിലേക്കുള്ള നാളത്തെ നാല് വിമാനങ്ങളും റദ്ദാക്കുമെന്നാണ് കരുതുന്നത്. സമ്മർ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ ലണ്ടനിലെത്താനിരിക്കെ, ഇപ്പോഴത്തെ സമരം വലിയ ത
ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനിലെ വിമാനസർവീസുകൾ നിലച്ചുതുടങ്ങി. ഹീത്രു വിമാനത്താവളത്തിൽ സമരം ആദ്യദിനം നാല് വിമാനങ്ങൾ റദ്ദാക്കുന്നതിനിടയാക്കി. യാത്രക്കാരുടെ പ്രതിഷേധമുയരുന്നതിനിടെ, ബ്രിട്ടീഷ് എയർവേസിന് സഹായഹസ്തവുമായി ഖത്തർ എയർവേസെത്തി.
ബ്രിട്ടീഷ് എയർവേസിൽ 20 ശതമാനം ഓഹരിയുടമകളാണ് ഖത്തർ എയർവേസ്. ഒമ്പത് വിമാനങ്ങളും അതിനാവശ്യമായ ജീവനക്കാരെയും ബ്രിട്ടനിലേക്ക് അയക്കാമെന്നാണ് ഖത്തർ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഒമ്പത് വിമാനങ്ങൾ ഇതിനായി ലണ്ടനിലേക്ക് പുറപ്പെട്ടതായി ഖത്തർ എയർവേയ്‌സിലെ അധികൃതർ പറഞ്ഞു.
ഹീത്രൂവിൽനിന്നുള്ള നാല് വിമാനങ്ങളാണ് സമരത്തെത്തുടർന്ന് റദ്ദാക്കിയത്. മസ്‌കറ്റിലേക്കുള്ള റിട്ടേൺ ട്രിപ്പും ഒമാനിലേക്കും ദോഹയിലേക്കമുള്ള വിമാനങ്ങളും റദ്ദാക്കിയതിൽപ്പെടുന്നു. ഇതേ റൂട്ടിലേക്കുള്ള നാളത്തെ നാല് വിമാനങ്ങളും റദ്ദാക്കുമെന്നാണ് കരുതുന്നത്. സമ്മർ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ ലണ്ടനിലെത്താനിരിക്കെ, ഇപ്പോഴത്തെ സമരം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മിക്‌സഡ് ഫ്ളാറ്റ് യുണൈറ്റാണ് സമരംഗത്തുള്ളത്.
സമരരംഗത്തേക്ക് കൂടുതൽപേർ എത്തുന്നതോടെ, കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ട സ്ഥിതിവിശേഷമുണ്ടാകുമെന്ന് സമരരംഗത്തുള്ള യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ, സമരം കാര്യമായി ഏശിയിട്ടില്ലെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വക്താവ് അവകാശപ്പെട്ടു. ഷെഡ്യൂൾ അനുസരിച്ചുതന്നെ വിമാനങ്ങൾ പുറപ്പെടുന്നുണ്ടെന്നും 98.5 ശതമാനം വിമാനങ്ങളും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് അവകാശപ്പെട്ടു.
ടിക്കറ്റെടുത്ത എല്ലാവർക്കും യാത്ര സാധ്യമാകുമെന്ന് വക്താവ് പറഞ്ഞു. ഖത്തർ എയർവേസ് ചുരുക്കം സെക്ടറുകളിലേക്ക് സർവീസ് നടത്തുന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. വിമാനങ്ങൾ തടസ്സപ്പെട്ടേക്കാമെന്ന കാര്യം യാത്രക്കാരെ ഒരാഴ്ചമുൻകൂട്ടി അറിയിച്ചിരുന്നതായും വക്താവ് പറയുന്നു.