ഇന്ത്യൻ സിനിമയിൽ ചരിത്രംകുറിച്ച ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ട് ലോക സിനിമയെയും ഞെട്ടിക്കുന്നു. പതിനാറ് ദിവസം കൊണ്ട് 1330 കോടി രൂപയാണ് ഇന്ത്യയിൽനിന്നും വിദേശത്ത്‌നിന്നും ബാഹുബലി നേടിയ കളക്ഷൻ.

240 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഒരു ഇന്ത്യൻ സിനിമ ആദ്യമായാണ് ഇത്രയും വലിയ കളക്ഷൻ റെക്കോഡിലേക്കെത്തുന്നത്. ഇന്ത്യയിൽനിന്ന് 1090 കോടിയും വിദേശരാജ്യങ്ങളിലെ പ്രദർശനത്തിലൂടെ 240 കോടി രൂപയുമാണ് ബാഹുബലി നേടിയിരിക്കുന്നത്.

15 ദിവസം കൊണ്ട് 390.25 കോടിരൂപയാണ് ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പിന് ലഭിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചവരെ ഹിന്ദി പതിപ്പ് നേടിയത് 400.25 കോടി രൂപയാണ്.

ഇക്കാലയളവിൽ നോർത്ത് അമേരിക്കയിലെ കളക്ഷൻ 111.81 കോടി രൂപയും. ഇങ്ങനെ പോയാൽ ഏറ്റവും കൂടുതൽ പണം വാരിയ ലോക സിനിമായായി ബാഹുബലി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ