ദ്യ ഭാഗം സമ്മാനിച്ച ആകാംക്ഷയും വിസ്മയവും ഒട്ടും ചോർന്ന് പോകാതെ പുറത്തിറക്കാനിരിക്കുന്ന രാജമൗലിയുടെ ബാഹുബലി 2 വിന്റെ ആദ്യ ടീസർ എത്തി.ബാഹുബലി ദ കൺക്ലൂഷന്റെ ട്രെയിർ ഇറങ്ങുന്ന തിയതിക്കായി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

പന്ത്രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബാഹു ബലിയായി എത്തുന്ന പ്രഭാസിന്റെ ചോരപൊടിയുന്ന മുഖം മാത്രമാണ് ടീസറിലുള്ളത്. ആദ്യ ട്രെയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് ടീസർ. ട്രെയിലർ റിലീസിങ് തിയതിയാണ് ടീസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ട്രെയിലർ റിലീസ് വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തതമിഴ്, മലയാളം ഇൻഡസ്ട്രിയിലെ വലിയ താരങ്ങൾ പങ്കെടുക്കും. അന്നപൂർണ സ്റ്റുഡിയോസിൽ ട്രെയിലറിന്റെ അവസാനഘട്ട പണിപ്പുരയിലാണ് ഛായാഗ്രാഹകനായ സെന്തിൽകുമാർ.