- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലീസിനു മുൻപേ കോടികൾ വാരികൂട്ടി ബാഹുബലി രണ്ടാംഭാഗം. കേരളത്തിലെ വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്.
ആദ്യ ഭാഗത്തിൽ തന്നെ ഞെട്ടിച്ച ബാഹുബലി ടീം രണ്ടാം ഭാഗത്തിൽ ഒളിപ്പിച്ചിരിക്കുന്ന അദ്ഭുതങ്ങൾക്കായി വെയിറ്റിങ്ങിലാണ് ആരാധകർ. ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്ന ഉറപ്പാണ് സിനിമ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ നൽകുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ചിത്രം റിലീസാകുന്നതിന് മുൻപേ തന്നെ നിർമ്മാതാക്കൾക്ക് ലഭിച്ചിരിക്കുന്നത് 500 കോടിയോളം രൂപയാണ്. ചിത്രത്തിന്റെ വിതരണാവകാശം വിറ്റു പോയതിലൂടെയും ചില ഭാഷകളിലെ സാറ്റലൈറ്റ് അവകാശം കൈമാറിയതിലൂടെയുമാണ് ഇത്രയും തുക നിർമ്മാതാക്കളുടെ പോക്കറ്റിലേക്കെത്തിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ തിയേറ്റർ അവകാശം വിറ്റതിലൂടെ മാത്രം നിർമ്മാതാക്കളായ ഷോബു യാർലഗദ്ദയ്ക്കും പ്രസാദ് ദേവിനേനയ്ക്കും ലഭിച്ചിരിക്കുന്നത് 500 കോടിയോളം രൂപയാണ്. ചിത്രത്തിന്റെ ഹിന്ദി സാറ്റ്ലൈറ്റ് റൈറ്റ്‌സ് സോണി ടിവി നെറ്റ്‌വർക്ക് സ്വന്തമാക്കിയത് 51 കോടി രൂപയ്ക്കാണ്. തെലുങ്കു അവകാശം സ്റ്റാർ നെറ്റുവർക്ക് സ്വന്തമാക്കിയത് 26 കോടി രൂപയ്ക്കാണ്. തമിഴ്, മലയാളം സാറ്റ്ലൈറ്റ് അവകാ
ആദ്യ ഭാഗത്തിൽ തന്നെ ഞെട്ടിച്ച ബാഹുബലി ടീം രണ്ടാം ഭാഗത്തിൽ ഒളിപ്പിച്ചിരിക്കുന്ന അദ്ഭുതങ്ങൾക്കായി വെയിറ്റിങ്ങിലാണ് ആരാധകർ. ഈ കാത്തിരിപ്പ് വെറുതെയാകില്ലെന്ന ഉറപ്പാണ് സിനിമ സംബന്ധിച്ച് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ നൽകുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ചിത്രം റിലീസാകുന്നതിന് മുൻപേ തന്നെ നിർമ്മാതാക്കൾക്ക് ലഭിച്ചിരിക്കുന്നത് 500 കോടിയോളം രൂപയാണ്. ചിത്രത്തിന്റെ വിതരണാവകാശം വിറ്റു പോയതിലൂടെയും ചില ഭാഷകളിലെ സാറ്റലൈറ്റ് അവകാശം കൈമാറിയതിലൂടെയുമാണ് ഇത്രയും തുക നിർമ്മാതാക്കളുടെ പോക്കറ്റിലേക്കെത്തിയത്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ തിയേറ്റർ അവകാശം വിറ്റതിലൂടെ മാത്രം നിർമ്മാതാക്കളായ ഷോബു യാർലഗദ്ദയ്ക്കും പ്രസാദ് ദേവിനേനയ്ക്കും ലഭിച്ചിരിക്കുന്നത് 500 കോടിയോളം രൂപയാണ്. ചിത്രത്തിന്റെ ഹിന്ദി സാറ്റ്ലൈറ്റ് റൈറ്റ്‌സ് സോണി ടിവി നെറ്റ്‌വർക്ക് സ്വന്തമാക്കിയത് 51 കോടി രൂപയ്ക്കാണ്. തെലുങ്കു അവകാശം സ്റ്റാർ നെറ്റുവർക്ക് സ്വന്തമാക്കിയത് 26 കോടി രൂപയ്ക്കാണ്. തമിഴ്, മലയാളം സാറ്റ്ലൈറ്റ് അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.
ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായി ഒരുങ്ങുന്ന ബാഹുബലിയുടെ രണ്ടാം ഭാഗമായി എത്തുന്ന ബാഹുബലി 2 - ദ് കൺക്ലൂഷന്റെ കേരളത്തിലെ വിതരണാവകാശം 13 കോടി രൂപയ്ക്കാണ് ഗ്ലോബൽ യുണൈറ്റ് മീഡിയ സ്വന്തമാക്കിയത്. ആദ്യ ഭാഗവും കേരളത്തിലെത്തിച്ചതും ഇവരാണ്.
400 മുതൽ 450 കോടി രൂപ വരെ രണ്ടു ഭാഗങ്ങൾക്കുമായി മുടക്കിയിട്ടുണ്ടെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ മുടക്കുമുതലിനേക്കാൾ കൂടുതൽ ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം നിർമ്മാതാവ് തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.