- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞു ബാഹുബലിയെ കൈയിലെടുത്ത് താലോലിക്കുന്ന കട്ടപ്പ; ബാഹുബലി രണ്ടാം ഭാഗത്തിന്റെ പോസ്റ്ററെത്തി
എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധായകൻ എസ്എസ് രാജമൗലി തന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റർ പുറത്തുവിട്ടത്. കുഞ്ഞു ബാഹുബലിയെ കട്ടപ്പ ലാളിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ കട്ടപ്പ ബാഹുബലിയെ വാൾ കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. വളർത്തിയ ആൾ തന്നെ വധിച്ചു എന്നാണ് രാജമൗലി, പോസ്റ്റർ പുറത്തിറക്കി കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചത്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണൻ, നാസർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകൻ അവസാനിപ്പിച്ചത്..ചിത്രം ഏപ്രിലിൽ തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മാർച്ച് 16ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കും.
എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധായകൻ എസ്എസ് രാജമൗലി തന്റെ ട്വിറ്റർ പേജിലാണ് പോസ്റ്റർ പുറത്തുവിട്ടത്.
കുഞ്ഞു ബാഹുബലിയെ കട്ടപ്പ ലാളിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ കട്ടപ്പ ബാഹുബലിയെ വാൾ കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. വളർത്തിയ ആൾ തന്നെ വധിച്ചു എന്നാണ് രാജമൗലി, പോസ്റ്റർ പുറത്തിറക്കി കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ചത്.
പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണൻ, നാസർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകൻ അവസാനിപ്പിച്ചത്..ചിത്രം ഏപ്രിലിൽ തീയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. മാർച്ച് 16ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കും.