- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് തവണയായി ചെലവാക്കിയത് 900 കോടി; ആദ്യ ഭാഗം നിർമ്മാതാവിന് നൽകിയത് 350 കോടി; 450 കോടി മുടക്കിയ രണ്ടാം പതിപ്പിൽ കിട്ടുക 550 കോടിയും; 1500 കോടി ക്ലബ്ബിൽ ബാഹുബലി രണ്ട് കടക്കുമ്പോഴും നിർമ്മാതാവിന് കിട്ടുക തുച്ഛമായ ലാഭം മാത്രം; ട്രേഡ് അനലിസ്റ്റുകൾ ലാഭക്കണക്കിലെ സത്യം പറയുമ്പോൾ
കൊച്ചി: പുലി മുരുകൻ നേടിയത് 150 കോടി രൂപയാണ്. 30 കോടിയാണ് മോഹൻലാലിന്റെ സൂപ്പർഹിറ്റിനായി ടോമിച്ചൻ മുളക് പാടം ചെലവാക്കിയത്. സിനിമ 150 കോടി ക്ലബ്ബിൽ കയറിയപ്പോൾ ടോമിച്ചൻ സന്തോഷത്തിലായി. കാരണം മുടക്ക് മുതൽ തിരിച്ചു കിട്ടി. അതുമാത്രമായിരുന്നു ടോമിച്ചന്റെ ഏക ആശ്വാസം. ഇതിന് കണക്കുകളിലൂടെ കാര്യവും ടോമിച്ചൻ പറഞ്ഞു. 150 കോടി കളക്ഷൻ കിട്ടിയാൽ അതിൽ 75 കോടി തിയേറ്ററുകാർക്ക് നൽകണം. സിനിമയുടെ പ്രെമോഷൻ ചെലവും ഏതാണ്ട് പത്ത് കോടിയിൽ അധികം വരും. അതായത് 30 കോടി ചെലവിട്ടിറക്കിയ പുലിമുരുകൻ 150 കോടി കളക്ഷൻ നേടുമ്പോൾ പറഞ്ഞു പെരുപ്പിക്കുന്ന ലാഭം നിർമ്മാതാവിന് കിട്ടില്ല. അതായത് പത്ത് കോടി ചെലവിൽ നിർമ്മിക്കുന്ന സിനിമ 12 കോടി തിരിച്ചു പിടിച്ചാലും നിർമ്മാതാവിന് പറയാനുള്ള നഷ്ടക്കഥമാത്രമാകും. ഇപ്പോഴിതാ എല്ലാവരേയും അൽഭുതപ്പെടുത്തി രാജമൗലിയുടെ ബാഹുബലി 2 മുന്നേറുകയാണ്. 1500 കോടി ക്ലബ്ബിൽ ബാഹുബലി രണ്ട് എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഇതൊന്നും ബാഹുബലിയുടെ നിർമ്മാതാവിന് ഏറെ നേട്ടമുണ്ടാക്കി കൊടുക്കില്ല. ബാഹുബലി 1, ബാഹുബലി 2 ഇതും
കൊച്ചി: പുലി മുരുകൻ നേടിയത് 150 കോടി രൂപയാണ്. 30 കോടിയാണ് മോഹൻലാലിന്റെ സൂപ്പർഹിറ്റിനായി ടോമിച്ചൻ മുളക് പാടം ചെലവാക്കിയത്. സിനിമ 150 കോടി ക്ലബ്ബിൽ കയറിയപ്പോൾ ടോമിച്ചൻ സന്തോഷത്തിലായി. കാരണം മുടക്ക് മുതൽ തിരിച്ചു കിട്ടി. അതുമാത്രമായിരുന്നു ടോമിച്ചന്റെ ഏക ആശ്വാസം. ഇതിന് കണക്കുകളിലൂടെ കാര്യവും ടോമിച്ചൻ പറഞ്ഞു. 150 കോടി കളക്ഷൻ കിട്ടിയാൽ അതിൽ 75 കോടി തിയേറ്ററുകാർക്ക് നൽകണം. സിനിമയുടെ പ്രെമോഷൻ ചെലവും ഏതാണ്ട് പത്ത് കോടിയിൽ അധികം വരും. അതായത് 30 കോടി ചെലവിട്ടിറക്കിയ പുലിമുരുകൻ 150 കോടി കളക്ഷൻ നേടുമ്പോൾ പറഞ്ഞു പെരുപ്പിക്കുന്ന ലാഭം നിർമ്മാതാവിന് കിട്ടില്ല. അതായത് പത്ത് കോടി ചെലവിൽ നിർമ്മിക്കുന്ന സിനിമ 12 കോടി തിരിച്ചു പിടിച്ചാലും നിർമ്മാതാവിന് പറയാനുള്ള നഷ്ടക്കഥമാത്രമാകും.
ഇപ്പോഴിതാ എല്ലാവരേയും അൽഭുതപ്പെടുത്തി രാജമൗലിയുടെ ബാഹുബലി 2 മുന്നേറുകയാണ്. 1500 കോടി ക്ലബ്ബിൽ ബാഹുബലി രണ്ട് എത്തുമെന്ന് ഉറപ്പാണ്. പക്ഷേ ഇതൊന്നും ബാഹുബലിയുടെ നിർമ്മാതാവിന് ഏറെ നേട്ടമുണ്ടാക്കി കൊടുക്കില്ല. ബാഹുബലി 1, ബാഹുബലി 2 ഇതും രണ്ടും നിർമ്മിക്കാൻ ചെലവാക്കിയത് 450 കോടി രൂപവീതമാണ്. ബാഹുബലി ഒന്ന് തിയേറ്ററിൽ നിന്ന് നേടിയത് 750 കോടിയും. ഇതിൽ നിർമ്മാതാവിന് കിട്ടിയത് 350 കോടിയോളം രൂപ മാത്രമാണ്. ബാക്കിയെല്ലാം പ്രെമോഷനും ടാക്‌സും തിയേറ്റർ വഹിതവുമായി പോയി. അതായത് ബാഹുബലി ഒന്ന് നിർമ്മാതാവിന് നഷ്ടമാണ് സംഭവിച്ചത്. എന്നാൽ രണ്ടിൽ ചെറിയ ലാഭം കിട്ടുമെന്നാണ് പ്രതീക്ഷ. 1500 കോടി ക്ലബ്ബിൽ ബാഹുബലി രണ്ട് എത്തുമ്പോൾ നിർമ്മാതാവിനുള്ളത് ചെറിയ പുഞ്ചിരി മാത്രം.
ബാഹുബലിയുടെ നിർമ്മാതാവ് ശോഭു യർലഗഡ്ഡയാണ്. രാജമൗലിയുമെത്ത് ബാഹുബലി മൂന്നാം ഭാഗത്തിന്റെ കഥാ ചർച്ചകൾ തുടങ്ങുകയാണ് അദ്ദേഹം. അതിനിടെയാണ് സിനിമാ വ്യവസായത്തിലെ നിരീക്ഷകർ ബാഹുബലി നിർമ്മാതാവിന് നൽകിയ സന്തോഷത്തിന്റെ വിലയിരുത്തലുകൾ തുടങ്ങുന്നത്. 1500 കോടി തിയേറ്ററിൽ നിന്ന് നേടുമ്പോൾ തിയേറ്ററുകൾക്ക് 40 ശതമാനത്തിൽ അധികം നൽകണം. പല സംസ്ഥാനത്തും എന്റർടെയിന്മെന്റ് ടാക്‌സ് പല രൂപത്തിലാണ്. ഇതിനൊപ്പം ബാഹുബലിയുടെ പ്രമോഷന് തന്നെ ഏതാണ് നൂറിനും ഇരുന്നൂറിനും കോടിക്കിടെ ചെലവാക്കിയിട്ടുണ്ട്. അതായത് 1500 കോടിയിൽ 600 കോടിയോളം തിയേറ്ററിന്. ബാക്കിയിൽ 200 കോടി പ്രമോഷൻ. പിന്നെ മിച്ചമുള്ളത് 700 കോടിയും. ഇതിൽ ടാക്‌സ് കൊടുത്തു കഴിഞ്ഞാൽ 500-550 കോടിക്ക് ഇടയിൽ മാത്രമേ നിർമ്മാതാവിന് കിട്ടൂവെന്നാണ് വിലയിരുത്തൽ.
അതായത് 450 കോടി മുടക്കിയപ്പോൾ ബാഹുബലി രണ്ടിലൂടെ കിട്ടിയ ലാഭം 100 കോടിയും. ബാഹുബലി ഒന്നിന് 750 കോടിയായിരുന്നു കളക്ഷൻ. ഇവിടെ നിർമ്മാതാവിന് 350 കോടി രൂപയേ കിട്ടിക്കാണൂവെന്നാണ് വിലയിരുത്തൽ. അതായത്. ബാഹുബലി ഒന്നും രണ്ടും കൂടി നിർമമിക്കാൻ മുടക്കിയത് 900 കോടിയും. കിട്ടുക ഏതാണ്ട് അതിനോട് അടുത്ത തുകയും. ബാഹുബലി പേരും പ്രശസ്തിയും ശോഭു യർലഗഡ്ഡയ്ക്ക് നൽകുന്നത് ചില്ലറയില്ല. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ നിർമ്മാതാവിന്റെ സ്ഥാനവും കിട്ടി. അതിലപ്പുറം കൈപ്പൊള്ളാതെ രക്ഷപ്പെട്ടുവെന്ന് മാത്രമേ ശോഭു യർലഗഡ്ഡയക്ക് ആശ്വസിക്കാനാവൂ. അതുകൊണ്ട് തന്നെ വമ്പൻ മുതൽമുടക്കുള്ള ചിത്രങ്ങൾക്ക് ആയിരം കോടി ക്ലബ്ബിൽ കയറിയാലും നിർമ്മാതാവിന് മുടക്ക് മുതൽ തിരിച്ചു കിട്ടുക ഏറെ പ്രയാസകരമാണെന്നും വിലയിരുത്തുന്നു.
വൻവിജയമായിരുന്ന ബാഹുബലി ഒന്നിനുശേഷം മലയാളം ഉൾപ്പെടെ നാല് ഭാഷകളിലെ 6500 സ്‌ക്രീനുകളിലായാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തിയത്. ചിത്രം ഇന്ത്യൻ സിനിമകൾ ഇതുവരെ നേടിയ എല്ലാ റെക്കോർഡുകളും തകർത്തു. നിർമ്മാതാവിനേയും സംവിധായകനേയുമൊക്കെ ഞെട്ടിച്ച പ്രതികരണമായിരുന്നു പ്രേക്ഷകർ സിനിമയുടെ ആദ്യഭാഗത്തിന് നൽകിയത്. എന്നാൽ ആദ്യഭാഗത്തിലൂടെ നിർമ്മാതാവിനെക്കാൾ ലാഭമുണ്ടായത് വിതരണക്കാർക്കായിരുന്നു. ഇത് മുൻകൂട്ടിക്കണ്ട് ഇത്തവണ അവർ 'അവകാശങ്ങളു'ടെയെല്ലാം വിൽപ്പന നേരത്തെ തന്നെ നടത്തി. രണ്ടാംഭാഗത്തിന്റെ വിവിധ 'അവകാശങ്ങൾ' വിറ്റ വകയിൽത്തന്നെ 400-500 കോടി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സാറ്റലൈറ്റ് തുകയിൽ റെക്കോർഡിട്ടത്. 50 കോടി നൽകി സോണിയാണ് റൈറ്റ് വാങ്ങിയത്. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകൾക്ക് ചേർത്ത് 28 കോടി നൽകിയാണ് സ്റ്റാർ നെറ്റ് വർക്ക് വിതരണാവകാശം സ്വന്തമാക്കിയത്.