- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയവും യുദ്ധവും കോർത്തിണക്കിയ ട്രെയിലർ ആരാധകർക്ക് ആവേശം നിറക്കുന്നത്; പ്രേക്ഷകർ കാത്തിരുന്ന ബാഹുബലി ടു ട്രെയിലറെത്തി; റിലീസ് ചെയ്ത് മണിക്കൂറുകളിനുള്ളിൽ തന്നെ ഒരു ലക്ഷം കാണികളിലേക്ക് എത്തുന്ന ട്രെയിലർ കാണാം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകർഷണം. ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പടെ 250-300 സ്‌ക്രീനുകളിലാണ് ട്രെയിലർ പ്രദർശിപ്പിച്ചത്്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകൻ എസ് എസ് രാജമൗലി അവസാനിപ്പിച്ചത്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണൻ. നാസർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നേരത്തെ ട്രെയിലറിന്റെ പ്രമൊവിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചോര ഒലിക്കുന്ന മുഖവുമായുള്ള പ്രഭാസിനെയാണ് വിഡിയോയിൽ കാണിച്ചിരുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകർഷണം.
ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പടെ 250-300 സ്‌ക്രീനുകളിലാണ് ട്രെയിലർ പ്രദർശിപ്പിച്ചത്്. രണ്ട് മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്..
പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകൻ എസ് എസ് രാജമൗലി അവസാനിപ്പിച്ചത്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണൻ. നാസർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
നേരത്തെ ട്രെയിലറിന്റെ പ്രമൊവിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചോര ഒലിക്കുന്ന മുഖവുമായുള്ള പ്രഭാസിനെയാണ് വിഡിയോയിൽ കാണിച്ചിരുന്നത്.