- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രീകരണം നടക്കുന്ന ബാഹുബലി ടുവിന്റെ സാറ്റലൈറ്റ് അവകാശം തമിഴ്‌നാട്ടിൽ വിറ്റത് റെക്കോർഡ് തുകയക്ക്; ശ്രീ തേനണ്ടൽ ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത് 13 കോടിക്ക്
ചിത്രീകരണം നടക്കുന്ന ബാഹുബലി ടുവിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാനുള്ള പിടിവലി തീർന്നതായി റിപ്പോർട്ട്. നിരവധി കമ്പനികളെ പിന്തള്ളി ശ്രീ തേനണ്ടൽ ഫിലിംസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയെന്നാണ് സൂചന. ആദ്യ ഭാഗത്തിന്റെ വിജയം തന്നെയാണ് രണ്ടാം ഭാഗത്ത ഇത്രയധികം പ്രതീക്ഷയുള്ളതാക്കി തീർക്കുന്നത്. എന്തായാലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ടുവിന്റെ സാറ്റലൈറ്റ് അവകാശം തമിഴ്‌നാട്ടിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്കാണ്. 13 കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ശ്രീ തേനണ്ടൽ ഫിലിംസാണ് ബാഹുബലി 2ന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നും ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് നിരവധി വിതരണ കമ്പനികൾ ചിത്രത്തിന്റെ വിതരണാവകാശത്തിനായി രംഗത്ത് വന്നിരുന്നു. 250 കോടി രൂപ ബജറ്റിലാണ് ബാഹുബലിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ 40 ശതമാനം ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞ
ചിത്രീകരണം നടക്കുന്ന ബാഹുബലി ടുവിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാനുള്ള പിടിവലി തീർന്നതായി റിപ്പോർട്ട്. നിരവധി കമ്പനികളെ പിന്തള്ളി ശ്രീ തേനണ്ടൽ ഫിലിംസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയെന്നാണ് സൂചന. ആദ്യ ഭാഗത്തിന്റെ വിജയം തന്നെയാണ് രണ്ടാം ഭാഗത്ത ഇത്രയധികം പ്രതീക്ഷയുള്ളതാക്കി തീർക്കുന്നത്. എന്തായാലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ടുവിന്റെ സാറ്റലൈറ്റ് അവകാശം തമിഴ്‌നാട്ടിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്കാണ്. 13 കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീ തേനണ്ടൽ ഫിലിംസാണ് ബാഹുബലി 2ന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നും ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് നിരവധി വിതരണ കമ്പനികൾ ചിത്രത്തിന്റെ വിതരണാവകാശത്തിനായി രംഗത്ത് വന്നിരുന്നു. 250 കോടി രൂപ ബജറ്റിലാണ് ബാഹുബലിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ 40 ശതമാനം ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കി ഭാഗങ്ങൾ രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. 2017 ഏപ്രിൽ 14ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
കളക്ഷൻ റെക്കോർഡുകൾ തകർത്ത ബാഹുബലി: ദി ബിഗിനിങ് തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. 75.50 കോടി ആയിരുന്നു ആദ്യഭാഗം നേടിയ കളക്ഷൻ. 35.50 കോടി ഡിസ്ട്രിബ്യൂട്ടർ ഷെയറും ചിത്രം നേടിക്കൊടുത്തിരുന്നു.