- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയുടെ സാമ്രാജ്യമായ മഹിഷ്മതി നേരിട്ട് കാണാൻ അവസരം; റാമോജി റാവു ഫിലിംസിറ്റിയിൽ 100 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മഹിഷ്മതി വിനോദ സഞ്ചാരികൾക്കായി തുറന്നു
ബോക്സ് ഓഫിസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ബാഹുബലി കണ്ടവർ ആരും തന്നെ മഹിഷ്മതിയെ മറക്കാൻ ഇടയില്ല.സിനിമയിൽ കഥാപാത്രങ്ങളേക്കാൾ പ്രേക്ഷകരെ അമ്പരിപ്പിച്ച ഒന്നായിരുന്നു മഹിഷ്മതി സാമ്രാജ്യവും. കൊട്ടാരത്തളങ്ങളും അന്തപ്പുരവും, രാജമാതാവ് ശിവകാമി ദേവിയുടെ രാജസഭാതലവുമെല്ലാം വിസ്മയത്തോടെയാണ് പ്രേക്ഷകർ കണ്ടത്. ബാബു സിറിലും സംഘവുമായിരുന്നു ബാഹുബലിക്കായി മഹിഷ്മതി രൂപകല്പന ചെയ്തത്. ഇപ്പോൾ ആരാധകർക്ക് ആ മഹിഷ്മതി നേരിട്ട് കാണാനുംഅവസരം ഒരുങ്ങുകയാണ്. 60 കോടി രൂപ ചെലവാക്കി നിർമ്മിച്ച മഹിഷമതി കാണാൻ ആഗ്രഹമുള്ളവർ ഹെദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയിലെത്തിയാൽ മതി.100 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ സാമ്രാജ്യം കാണാനായി1250 രൂപയുടെ ടിക്കറ്റെടുത്താൽ മതി. രാവിലെ ഒമ്പതു മണി മുതൽ 11.30 വരെ അവിടെ ചെലവഴിക്കാം. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റും ലഭ്യമാണ്. ഇതിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ സമയമുണ്ടാകും.ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. വിദ്യാർത്ഥികൾക്കും കോപ്പറേറ്റ് ഓഫിസുകൾക്കും പ്രത്യേക പാക്കേജ് ഉണ്ട്. വിശദവിവരങ്ങൾ ഫിലിം
ബോക്സ് ഓഫിസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ബാഹുബലി കണ്ടവർ ആരും തന്നെ മഹിഷ്മതിയെ മറക്കാൻ ഇടയില്ല.സിനിമയിൽ കഥാപാത്രങ്ങളേക്കാൾ പ്രേക്ഷകരെ അമ്പരിപ്പിച്ച ഒന്നായിരുന്നു മഹിഷ്മതി സാമ്രാജ്യവും. കൊട്ടാരത്തളങ്ങളും അന്തപ്പുരവും, രാജമാതാവ് ശിവകാമി ദേവിയുടെ രാജസഭാതലവുമെല്ലാം വിസ്മയത്തോടെയാണ് പ്രേക്ഷകർ കണ്ടത്. ബാബു സിറിലും സംഘവുമായിരുന്നു ബാഹുബലിക്കായി മഹിഷ്മതി രൂപകല്പന ചെയ്തത്. ഇപ്പോൾ ആരാധകർക്ക് ആ മഹിഷ്മതി നേരിട്ട് കാണാനുംഅവസരം ഒരുങ്ങുകയാണ്.
60 കോടി രൂപ ചെലവാക്കി നിർമ്മിച്ച മഹിഷമതി കാണാൻ ആഗ്രഹമുള്ളവർ ഹെദരാബാദിലെ റാമോജി റാവു ഫിലിംസിറ്റിയിലെത്തിയാൽ മതി.100 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ സാമ്രാജ്യം കാണാനായി1250 രൂപയുടെ ടിക്കറ്റെടുത്താൽ മതി. രാവിലെ ഒമ്പതു മണി മുതൽ 11.30 വരെ അവിടെ ചെലവഴിക്കാം. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റും ലഭ്യമാണ്. ഇതിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ സമയമുണ്ടാകും.ഓൺലൈൻ വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. വിദ്യാർത്ഥികൾക്കും കോപ്പറേറ്റ് ഓഫിസുകൾക്കും പ്രത്യേക പാക്കേജ് ഉണ്ട്. വിശദവിവരങ്ങൾ ഫിലിം സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലുണ്ട്.
പുതിയതായി തുറന്ന ബാഹുബലി സെറ്റ് ഇപ്പോൾ ാമോജി ഫിലിം സിറ്റിയിലെ ഏറ്റവും ആകർഷകമായ കേന്ദ്രമായി മാറിയെന്നാണ് അധികൃതർ പറയുന്നത്. രണ്ടുഭാഗങ്ങൾക്കുമായി 60 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച സെറ്റിലെ ചില ഭാഗങ്ങൾ ആണ് നിലനിർത്തി യിരിക്കുന്നത്. ചലച്ചിത്രവിദ്യാർത്ഥികൾ, സിനിമപ്രേമികൾ കൂടാതെ പൊതുജനവും ബാഹുബലി സെറ്റ് കാണാൻ എത്തുകയാണെന്നും അധികൃതർ പറയുന്നു.
സെറ്റ് നിലനിർത്തണമെന്ന ആവശ്യവുമായി രാമോജി ഫിലിം സിറ്റി അധികൃതരാണ് തങ്ങളെ സമീപിക്കുന്നതെന്നും സെറ്റിനായി ഉപയോഗിച്ച വസ്തുക്കൾ മറ്റെന്തുകാര്യത്തിനായി ഉപയോഗപ്പെടുത്താം എന്നാലോചനയിൽ നിന്നിരുന്ന തങ്ങൾക്ക് ഫിലിം സിറ്റി അധികൃതരുടെ ആവശ്യം ഏറെ സന്തോഷം നൽകിയെന്നും ബാഹുബലിയുടെ നിർമ്മാതാവ് ശോഭു യാർലാഗഡ്ഡ പറഞ്ഞു. സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നും യാതൊരു പങ്കും ഞങ്ങൾ വാങ്ങുന്നില്ല. ഇക്കാര്യത്തിൽ യാതൊരുവിധ സാമ്പത്തിക കരാറും ഫിലിം സിറ്റിയുമായി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.