- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലി തിയേറ്റിലെത്തിയിട്ട് ഒരു വർഷം; ആരും കാണാത്ത മേക്കിങ്ങ് ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി തിയേറ്ററിലെത്തിയെത്തിയിട്ട് ഒരു വർഷം തികഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ പത്തിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ ഒരാണ്ട് തികയുന്ന വേളയിൽ ഇതുവരെ ആരും കാണാത്ത ചിത്രത്തിന്റെ മേക്കിങ്ങ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. 1Year For Indian Epic Baahubali എന്ന ഹാഷ്ടാഗോടെയാണ് പുറത്തു വിട്ടിരിക്കുന്നത്. യുദ്ധരംഗ ചിത്രീകരണം, വാൾപ്പയറ്റ് പരിശീലിക്കുന്ന പ്രഭാസും റാണാ ദഗുബട്ടിയും, തമന്നയുടെ അമ്പെയ്ത്ത് ദൃശ്യം എന്നിവയെല്ലാം വീഡിയോയിലുണ്ട്. പ്രഭാസിന്റെ കഥാപാത്രം കട്ടപ്പയുടെ വാൾ ഉപയോഗിച്ച് രാജകുമാരന്റെ തല കൊയ്തതെങ്ങനെയെന്നും വീഡിയോ കാണിച്ചുതരുന്നു പ്രഭാസ്, റാണാ ദഗുബട്ടി, അനുഷ്‌ക, തമന്ന എന്നിവരായിരുന്നു ആദ്യ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. നാലായിരം സ്‌ക്രീനുകളിലായി പ്രദർശനത്തിനെത്തിയ ബാഹുബലി തിരുവനന്തപുരത്ത് ഏരീസ് മൾട്ടിപ്ളെക്സിൽ നിന്ന് മാത്രം 75 ദിവസം കൊണ്ട് രണ്ട് കോടി എൺപത് ലക്ഷം രൂപാ ഗ്രോസ് നേടിയിരുന്നു. കേരളത്തിൽ എൺപത് തി
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി തിയേറ്ററിലെത്തിയെത്തിയിട്ട് ഒരു വർഷം തികഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ പത്തിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ ഒരാണ്ട് തികയുന്ന വേളയിൽ ഇതുവരെ ആരും കാണാത്ത ചിത്രത്തിന്റെ മേക്കിങ്ങ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
1Year For Indian Epic Baahubali എന്ന ഹാഷ്ടാഗോടെയാണ് പുറത്തു വിട്ടിരിക്കുന്നത്. യുദ്ധരംഗ ചിത്രീകരണം, വാൾപ്പയറ്റ് പരിശീലിക്കുന്ന പ്രഭാസും റാണാ ദഗുബട്ടിയും, തമന്നയുടെ അമ്പെയ്ത്ത് ദൃശ്യം എന്നിവയെല്ലാം വീഡിയോയിലുണ്ട്. പ്രഭാസിന്റെ കഥാപാത്രം കട്ടപ്പയുടെ വാൾ ഉപയോഗിച്ച് രാജകുമാരന്റെ തല കൊയ്തതെങ്ങനെയെന്നും വീഡിയോ കാണിച്ചുതരുന്നു
പ്രഭാസ്, റാണാ ദഗുബട്ടി, അനുഷ്‌ക, തമന്ന എന്നിവരായിരുന്നു ആദ്യ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. നാലായിരം സ്‌ക്രീനുകളിലായി പ്രദർശനത്തിനെത്തിയ ബാഹുബലി തിരുവനന്തപുരത്ത് ഏരീസ് മൾട്ടിപ്ളെക്സിൽ നിന്ന് മാത്രം 75 ദിവസം കൊണ്ട് രണ്ട് കോടി എൺപത് ലക്ഷം രൂപാ ഗ്രോസ് നേടിയിരുന്നു. കേരളത്തിൽ എൺപത് തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ നിന്ന് മാത്രമായി 430 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. വിദേശ ബോക്സ് ഓഫീസിലും ചിത്രം വൻ നേട്ടമുണ്ടാക്കിയിരുന്നു.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. മുൻചിത്രത്തേക്കാൾ കൂടുതൽ പണം മുടക്കിയാണ് ബാഹുബലി 2ന്റെ ഷൂട്ടിങ്ങ്.